Vijay Devarakonda about Mammootty | Vijay Devarakonda about Mohanlal: വെള്ളിത്തിരയിലെ താര രാജാക്കന്‍മാരെ കുറിച്ച് തെലുഗു സൂപ്പര്‍ താരം വിജയ് ദേവരകൊണ്ട. മോഹന്‍ലാല്‍ എന്ന് കേള്‍ക്കുമ്പോള്‍ തനിക്ക് ഓര്‍മ വരുന്നത് സിംഹത്തെയാണെന്ന് വിജയ് ദേവരകൊണ്ട. മമ്മൂട്ടി എന്ന് കേള്‍ക്കുമ്പോള്‍ ടൈഗര്‍ എന്നാണ് തോന്നുന്നതെന്നും താരം പറഞ്ഞു.
Vijay Devarakonda in Liger promotions: വിജയ് ദേവരകൊണ്ടയുടെ റിലീസിനൊരുങ്ങുന്ന തെലുഗു ചിത്രമാണ് 'ലൈഗര്‍'. 'ലൈഗറി'ന്‍റെ പ്രൊമോഷന്‍റെ ഭാഗമായി കൊച്ചിയിലെത്തിയപ്പോഴാണ് മലായളത്തിലെ സൂപ്പര്‍ താരങ്ങളെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താരം മറുപടി പറഞ്ഞത്. താര രാജാക്കന്‍മാരെ കുറിച്ചുള്ള താരത്തിന്‍റെ മാസ് മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും സിനിമ ഡയലോഗുകള്‍ പറഞ്ഞും താരം ആരാധകരുടെ കൈയടി നേടി. ദുല്‍ഖര്‍ സല്‍മാനെ കുറിച്ചുള്ള താരത്തിന്‍റെ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ താരംഗമാവുകയാണ്. തനിക്ക് ഏറ്റവും ഇഷ്‌ടമുള്ള ദുല്‍ഖര്‍ സല്‍മാന്‍റെ പിതാവായതിനാല്‍ മമ്മൂട്ടി തനിക്ക് അങ്കിള്‍ ആണെന്നും താരം പറഞ്ഞു. ദുല്‍ഖറിനെ കുഞ്ഞിക്ക എന്നാണ് താരം വിശേഷിപ്പിച്ചത്.