Beast trailer trending: പ്രേക്ഷകര്‍ അക്ഷമരായി കാത്തിരുന്ന 'ബീസ്‌റ്റ്' ട്രെയ്‌ലര്‍ എത്തി. ആക്ഷന്‍ ത്രില്ലര്‍ എന്‍റര്‍ടെയ്‌നറായ ചിത്രം പ്രേക്ഷകര്‍ക്ക് തീര്‍ത്തുമൊരു ട്രീറ്റ് തന്നെയാകുമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. നഗരത്തിലെ ഒരു ഷോപ്പിംഗ് മോള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ ബന്ദികളാക്കുന്ന തീവ്രവാദികളെ ട്രെയ്‌ലറില്‍ കാണാം. തീവ്രവാദികളുടെ ബന്ധനത്തിലായവര്‍ക്ക് മുന്നില്‍ രക്ഷകനായി പ്രത്യക്ഷപ്പെടുന്ന വിജയിയാണ് ട്രെയ്‌ലറിലെ ഹൈലൈറ്റ്.
Vijay as spy agent: വീരരാഘവന്‍ എന്ന സ്‌പൈ ഏജന്‍റായാണ് ചിത്രത്തില്‍ വിജയ് പ്രത്യക്ഷപ്പെടുന്നത്. പുറത്തിറങ്ങിയ ട്രെയ്‌ലര്‍ ഇതിനോടകം തന്നെ തരംഗമായി മാറി. റിലീസ് ചെയ്‌ത് 24 മണിക്കൂറിനുള്ളില്‍ 22 മില്യണിലധികം പേരാണ് ട്രെയ്‌ലര്‍ കണ്ടത്.
Beast release: ഏപ്രില്‍ 13ന് ചിത്രം തിയേറ്ററുകളിലെത്തും. നേരത്തെ ഏപ്രില്‍ 14നാണ് 'ബീസ്‌റ്റ്' റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ യാഷിന്‍റെ കെജിഎഫും അതേ ദിവസം റിലീസ് ചെയ്യുന്നതിനാല്‍ 'ബീസ്‌റ്റ്' ഒരു ദിവസം മുമ്പ് റിലീസ് ചെയ്യാന്‍ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറും സംഘവും തീരുമാനിക്കുകയായിരുന്നു.
Vijay remuneration 100 crores: 'ബീസ്‌റ്റി'നായി വിജയ് തന്‍റെ പ്രതിഫലം വര്‍ധിപ്പിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 'ബീസ്‌റ്റി'നായി താരത്തിന്‍റെ പ്രതിഫലം 100 കോടി രൂപയെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ ബഡ്‌ജറ്റിന്‍റെ ഇരട്ടിയിലേറെയാണ് ഈ തുകയെന്നാണ് സൂചന.