കേരളം

kerala

ETV Bharat / entertainment

വിജയ് ബാബു 30ന് കേരളത്തിലേക്ക് ; മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ഹൈക്കോടതിയിൽ ഹാജരാക്കി - വിജയ് ബാബു പീഡനക്കേസ്

മുൻകൂർ ജാമ്യം നേടാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് നാട്ടിലേക്ക് മടങ്ങാനുള്ള വിജയ് ബാബുവിന്‍റെ തീരുമാനം

submits tickets in Kerala HC  Vijay Babu to return on may thirty  വിജയ് ബാബു കേരളത്തിലേക്ക്  വിജയ് ബാബു പീഡനക്കേസ്  ടിക്കറ്റ് ഹൈക്കോടതിയിൽ ഹാജരാക്കി
വിജയ് ബാബു 30ന് കേരളത്തിലേക്ക്

By

Published : May 24, 2022, 9:22 PM IST

എറണാകുളം : പീഡനക്കേസിൽ ഒളിവിൽ പോയ നിർമാതാവ് വിജയ് ബാബു ഈ മാസം 30ന് തിരിച്ചെത്തും. കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റിന്‍റെ കോപ്പി വിജയ് ബാബുവിന്‍റെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ദുബായ് - കൊച്ചി വിമാനത്തിലാണ് വിജയ് ബാബു ടിക്കറ്റ് ബുക്ക് ചെയ്‌തിരിക്കുന്നത്.

മുൻകൂർ ജാമ്യം നേടാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് നാട്ടിലേക്ക് മടങ്ങാനുള്ള വിജയ് ബാബുവിന്‍റെ തീരുമാനം. സമയ പരിധി അവസാനിച്ചതിനാൽ ഇന്‍റർപോളിനെക്കൊണ്ട് റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ പൊലീസും തീരുമാനിച്ചിരുന്നു. ഈ മാസം മെയ് 19 ന് പൊലീസിന് മുന്നില്‍ ഹാജരാകുമെന്നാണ് വിജയ് ബാബു അറിയിച്ചിരുന്നത്.

ALSO READ വിജയ് ബാബു നാട്ടിലെത്തുന്നതിൽ അവ്യക്തത, ഇന്‍റര്‍പോളിനെക്കൊണ്ട് റെഡ്കോർണർ നോട്ടിസ് ഇറക്കിക്കാന്‍ പൊലീസ്

തുടർന്ന് ദുബായില്‍ നിന്ന് ജോര്‍ജിയയിലേക്ക് കടന്ന നടൻ 24ന് നാട്ടിലെത്തുമെന്ന് പാസ്പോര്‍ട്ട് ഓഫിസറെ അറിയിച്ചു. ജാമ്യം ലഭിക്കുന്നവരെ വിദേശത്ത് തുടരാനായിരുന്നു വിജയ് ബാബുവിന്‍റെ നീക്കം. എന്നാൽ ആദ്യം കോടതിയുടെ അധികാര പരിധിയില്‍ വരട്ടെ എന്നിട്ട് ജാമ്യപേക്ഷ പരിഗണിക്കാമെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്.

വിജയ് ബാബു അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details