കേരളം

kerala

ETV Bharat / entertainment

വിജയ് ബാബു- ഇന്ദ്രന്‍സ് ചിത്രം പെന്‍ഡുലം തിയേറ്ററുകളിലേക്ക്, ജൂണ്‍ 16ന് റിലീസ് - പെന്‍ഡുലം

നവാഗതനായ റെജിന്‍ എസ് ബാബു സംവിധാനം ചെയ്‌ത ചിത്രമാണ് പെന്‍ഡുലം. വിജയ് ബാബുവിനും ഇന്ദ്രന്‍സിനും പുറമെ അനുമോളും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

pendulam  pendulam movie  pendulam malayalam movie  vijay babu  vijay babu movie  indrans  വിജയ് ബാബു  ഇന്ദ്രന്‍സ്  അനുമോള്‍  പെന്‍ഡുലം  പെന്‍ഡുലം റിലീസ്
pendulam movie

By

Published : Jun 14, 2023, 2:23 PM IST

Updated : Jun 14, 2023, 5:45 PM IST

കൊച്ചി: വിജയ് ബാബു, ഇന്ദ്രന്‍സ്, അനു മോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റെജിന്‍ എസ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്‌ത പെൻഡുലം തിയേറ്ററുകളിലേക്ക്. ജൂൺ പതിനാറിനാണ് സിനിമ പ്രദര്‍ശനത്തിന് എത്തുന്നത്. സുനില്‍ സുഖദ, ഷോബി തിലകന്‍, ദേവകീ രാജേന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു.

ലെെറ്റ് ഓൺ സിനിമാസ്, ബാറ്റ് ബ്രോസ് ഇന്റർനാഷണൽ എന്നിവയുടെ ബാനറില്‍ ഡാനിഷ് കെ എ, ലിഷ ജോസഫ്, ബിനോജ് വില്ല്യ, മിഥുൻ മണി മാർക്കറ്റ് എന്നിവർ ചേർന്ന് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അരുണ്‍ ദാമോദരനാണ്. സമീർ ബിൻസി, ടിറ്റോ പി പാപ്പച്ചൻ, ലിഷ ജോസഫ് എന്നിവരുടെ വരികൾക്ക് ജീൻ ആണ് സംഗീതം ഒരുക്കിയത്.

കോ പ്രൊഡ്യൂസർ- അഖിൽ ഇറക്കിൽ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-അരുൺ പ്രസാദ് ഏ പി, ബിജു അലക്‌സ്‌, ലൈൻ പ്രൊഡ്യൂസർ-പോൾ ജോർജ്, ജോസ് ലാസർ, ശ്രീഹരി കെ മാരാർ, എഡിറ്റർ-സൂരജ് ഇ എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജോബ് ജോര്‍ജ്, കല-ദുന്‍ധു രാജീവ് രാധ, മേക്കപ്പ്- റോണി വെള്ളത്തൂവല്‍, വസ്ത്രാലങ്കാരം-വിപിന്‍ ദാസ്, സ്റ്റില്‍സ്-വിഷ്ണു എസ് രാജന്‍,

പരസ്യകല- മാമിജോ, ക്രിയേറ്റീവ് ഡയറക്ടര്‍- ജിതിന്‍ എസ് ബാബു, അസോസിയേറ്റ് ഡയറക്ടർ-അബ്രു സെെമണ്‍,അസിസ്റ്റന്‍റ് ഡയറക്‌ടർ-നിഥിന്‍ എസ് ആര്‍,ഹരി വിസ്‌മയം, ശ്രീജയ്, ആതിര കൃഷ്‌ണൻ-ഫിനാന്‍സ് കണ്‍ട്രോളർ-രോഹിത് ഐ എസ്, പ്രൊഡക്ഷന്‍ മാനേജര്‍- ആദര്‍ശ് സുന്ദര്‍, ജോബി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വിനോദ് വേണു ഗോപാല്‍, പി ആർ ഒ-എ എസ് ദിനേശ്.

ഒരു ടൈം ട്രാവല്‍ ചിത്രമാണെന്ന സൂചനയായിരുന്നു പെന്‍ഡുലം സിനിമയുടെതായി പുറത്തിറങ്ങിയ ഫസ്‌റ്റ് ലുക്കില്‍ നിന്നും ലഭിച്ചത്. 2022 ഡിസംബറിലായിരുന്നു ചിത്രത്തിന്‍റെ ട്രെയിലര്‍ യൂടൂബില്‍ പുറത്തിറങ്ങിയത്. അന്ന് 2.26 മിനിറ്റ് ദൈര്‍ഘ്യമുളള ട്രെയിലറാണ് വിജയ് ബാബു ചിത്രത്തിന്‍റെതായി പുറത്തുവന്നത്.

നാല് ലക്ഷത്തിലധികം വ്യൂസ് പെന്‍ഡുലം ട്രെയിലറിന് ലഭിച്ചു. വളരെ ത്രില്ലിങ് ആയിട്ടുളെളാരു ട്രെയിലറാണ് റിലീസ് ചെയ്‌തത്. ഒരാള്‍ സ്വപ്‌നം കാണുന്നതൊക്കെ ഫലിച്ചാല്‍ എന്തൊക്കെയാകും സംഭവിക്കുക? അതാണ് ഈ ചിത്രത്തിലും പറയുന്നതെന്നാണ് ട്രെയിലറില്‍ നിന്നും ലഭിച്ച സൂചന.

Also Read:'ആകാശത്തല്ല ഈ ഭൂമിയിലല്ല', രഞ്‌ജിന്‍ രാജിന്‍റെ സംഗീതത്തില്‍ കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റല്‍ ഗാനം, വീഡിയോ

മുന്‍പ് നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുളള താരങ്ങളാണ് വിജയ് ബാബുവും ഇന്ദ്രന്‍സും. ആട് സീരീസിലെ ഇരുവരുടെയും കഥാപാത്രങ്ങള്‍ മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിയെടുത്തിരുന്നു. സര്‍ബത്ത് ഷമീറായി വിജയ് ബാബുവും ശശി ആശാനായി ഇന്ദ്രന്‍സും ആട് സീരീസില്‍ സിനിമാപ്രേമികളെ ചിരിപ്പിച്ചു. വിജയ് ബാബു, സാന്ദ്ര തോമസ് എന്നിവരുടെ നിര്‍മാണത്തില്‍ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്‌ത ആട് ആദ്യ ഭാഗം പരാജയപ്പെട്ടപ്പോള്‍ രണ്ടാം ഭാഗം ബ്ലോക്ക്‌ബസ്റ്റര്‍ ഹിറ്റായി മാറിയിരുന്നു. ആട് മൂന്നാം ഭാഗത്തിനായി വലിയ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Last Updated : Jun 14, 2023, 5:45 PM IST

ABOUT THE AUTHOR

...view details