കേരളം

kerala

ETV Bharat / entertainment

വിജയ്‌ ബാബുവിന്‍റെ പാസ്‌പോര്‍ട്ട്‌ റദ്ദാക്കി; യുഎഇയില്‍ നിന്ന് കടന്നതായി സൂചന - Case filed against Vijay Babu

Vijay Babu passport cancelled: അന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യത്തിലാണ് വിജയ്‌ ബാബുവിന്‍റെ പാസ്പോർട്ട് റദാക്കാനുളള നടപടികളിലേക്ക് പൊലീസ് നീങ്ങിയത്‌.

Vijay Babu passport cancelled  വിജയ്‌ ബാബുവിന്‍റെ പാസ്‌പോര്‍ട്ട്‌ റദ്ദാക്കി  Vijay Babu case  Me too  Case filed against Vijay Babu  Vijay Babu bail
വിജയ്‌ ബാബുവിന്‍റെ പാസ്‌പോര്‍ട്ട്‌ റദ്ദാക്കി; മറ്റൊരു രാജ്യത്ത്‌ കടന്നതായി സൂചന

By

Published : May 20, 2022, 9:53 AM IST

എറണാകുളം: പീഡന കേസിൽ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിൻ്റെ പാസ്പോർട്ട് കേന്ദ്ര വിദേശകാര്യ വകുപ്പ്‌ റദ്ദാക്കി. കൊച്ചി സിറ്റി പൊലീസിൻ്റെ അപേക്ഷ പ്രകാരമാണ് നടപടി. പാസ്പോർട്ട് റദ്ദാക്കിയാൽ പ്രതിക്ക് രാജ്യത്തേക്ക് തിരിച്ചുവരാൻ കഴിയാത്ത സാഹചര്യമുണ്ടാകുന്നതിനാൽ അത്തരം നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നായിരുന്നു ആദ്യ ഘട്ടത്തിൽ പൊലീസ് തീരുമാനം.

Vijay Babu passport cancelled: വിജയ ബാബു അന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യത്തിലാണ് പാസ്പോർട്ട് റദാക്കാനുളള നടപടികളിലേക്ക് പൊലീസ് നീങ്ങിയത്‌. അതേസമയം വിജയ് ബാബു യുഎഇയിൽ നിന്ന് കടന്നതായാണ് പൊലീസ് നിഗമനം. പീഡന കേസ് രജിസ്‌റ്റര്‍ ചെയ്‌തതിന് പിന്നാലെയായിരുന്നു വിജയ ബാബു ഗോവ വഴി ദുബായിലേക്ക് കടന്നത്. ഇതേ തുടർന്ന് ഇയാളെ നാട്ടിൽ തിരിച്ചെത്തിക്കാൻ പൊലീസ് ശ്രമം നടത്തിയിരുന്നു.

Vijay Babu bail: മെയ് 18ന് തിരിച്ചെത്തി അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങാമെന്ന് വിജയ ബാബു പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ ഈ സമയ പരിധി കഴിഞ്ഞിട്ടും വിജയ ബാബു ഒളിവിൽ തുടരുകയാണ്. വിജയ് ബാബു ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് അറസ്‌റ്റ്‌ ചെയ്യാനായിരുന്നു പൊലീസ് ശ്രമം നടത്തിയത്.

Vijay Babu case: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ വേനലവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റിയിരുന്നു. അറസ്‌റ്റ്‌ തടഞ്ഞുള്ള ഒരു നിർദേശവും കോടതി നൽകിയിരുന്നില്ല. കഴിഞ്ഞ മാസം 22നാണ് വിജയ് ബാബുവിനെതിരെ കോഴിക്കോട് സ്വദേശിനിയായ പുതുമുഖ നടി പീഡന പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് കൊച്ചിയിലെ ഫ്ലാറ്റിൽവച്ച് പല തവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി.

ഇതേ തുടർന്ന് ബലാത്സംഗം ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് എറണാകുളം സൗത്ത് പൊലീസ് വിജയ്‌ ബാബുവിനെതിരെ കേസെടുത്തത്. പരാതിക്കാരിയുടെ പേര് സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയതിന് മറ്റൊരു കേസും രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌.

Also Read: ദുബായിലെ ഒളിത്താവളം കണ്ടെത്തി ; വിജയ് ബാബു ഉടൻ പിടിയിലായേക്കുമെന്ന് സൂചന

ABOUT THE AUTHOR

...view details