കേരളം

kerala

ETV Bharat / entertainment

'അല്‍ഫോന്‍സ്‌ പുത്രന്‍റെ കഥ എനിക്കിഷ്‌ടമായി, മകന്‍ സമ്മതം മൂളണേ എന്നാഗ്രഹിച്ചു പോയി': വിജയ്‌ - അല്‍ഫോന്‍സ്‌ പുത്രന്‍റെ കഥ

Vijay about his son Sanjay film entry: വിജയുടെ മകന് വേണ്ടി സിനിമ ചെയ്യാനൊരുങ്ങി അല്‍ഫോന്‍സ്‌ പുത്രന്‍. എന്നാല്‍ മകന്‌ അഭിനയമാണോ അതോ ക്യാമറയ്‌ക്ക്‌ പിന്നില്‍ നില്‍ക്കാനാണോ ഇഷ്‌ടം എന്നതിനെ തനിക്കറിയില്ലെന്ന് വിജയ്‌.

Vijay about his son Sanjay film entry  അല്‍ഫോന്‍സ്‌ പുത്രന്‍റെ കഥ  വിജയ്‌
'അല്‍ഫോന്‍സ്‌ പുത്രന്‍റെ കഥ എനിക്കിഷ്‌ടമായി, മകന്‍ സമ്മതം മൂളണേ എന്നാഗ്രഹിച്ചു പോയി': വിജയ്‌

By

Published : Apr 11, 2022, 1:32 PM IST

Vijay about his son Sanjay film entry: ദളപതി വിജയുടെ മകന്‍ സഞ്ജയ്‌ക്ക്‌ വേണ്ടി സിനിമ ചെയ്യാനൊരുങ്ങി സംവിധായകന്‍ അല്‍ഫോന്‍സ്‌ പുത്രന്‍. എന്നാല്‍ മകന്‌ അഭിനയമാണോ അതോ ക്യാമറയ്‌ക്ക്‌ പിന്നില്‍ നില്‍ക്കാനാണോ ഇഷ്‌ടം എന്നതിനെ തനിക്കറിയില്ലെന്ന് വിജയ്‌. ഒരു തമിഴ്‌ സ്വകാര്യ ചാനല്‍ അഭിമുഖത്തിലാണ് വിജയ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

അച്ഛനെ പോലെ മകന്‍ എപ്പോള്‍ സിനിമയില്‍ വരുമെന്ന ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് അല്‍ഫോന്‍സ്‌ കഥ പറയാന്‍ തനിക്കരികില്‍ വന്ന കാര്യം വിജയ്‌ പറഞ്ഞത്‌. അവന്‍റെ മനസില്‍ അഭിനയമാണോ അതോ ക്യാമറയ്‌ക്ക്‌ പുറകില്‍ നില്‍ക്കാനാണോ ഇഷ്‌ടമെന്നത്‌ സത്യമായും എനിക്കറിയില്ല. അത്‌ സ്വയം തീരുമാനിക്കേണ്ട കാര്യമാണ്.

അച്ഛനെന്ന നിലയില്‍ ഈ വിഷയത്തില്‍ അവനെ ഉപദേശിക്കാനില്ല. എന്‍റെ പിന്തുണ ആവശ്യമായി വരുന്ന സന്ദര്‍ഭം വന്നാല്‍ തീര്‍ച്ചയായും ഒപ്പം ഉണ്ടാകും. നിരവധി സംവിധായകര്‍ സഞ്‌ജയ്‌ക്കു വേണ്ടി എന്‍റെ അടുത്ത്‌ കഥ പറയാന്‍ വരുന്നുണ്ട്‌. അത്‌ കേട്ട്‌ ഞാനാണ് അവനോട്‌ പോയി കഥ പറഞ്ഞു കൊടുക്കുന്നത്‌. എന്നാല്‍ രണ്ട്‌ വര്‍ഷത്തേക്ക് എന്നെ സ്വതന്ത്രമായി വിടണമെന്നാണ് സഞ്‌ജനയുടെ മറുപടി.

'പ്രേമം' സംവിധായകന്‍ അല്‍ഫോന്‍സ്‌ പുത്രന്‍ ഒരു കഥ എന്നോട്‌ പറഞ്ഞിരുന്നു. ആ കഥ എനിക്കൊരുപാട്‌ ഇഷ്‌ടപ്പെട്ടു. ഈ കഥയില്‍ അഭിനയത്തില്‍ അവന്‍ സമ്മതം മൂളണേ എന്നു വരെ ആഗ്രഹിച്ചുപോയി. -വിജയ്‌ പറഞ്ഞു.

ജേസണ്‍ എന്നാണ് സഞ്‌ജയുടെ യഥാര്‍ഥ പേര്‌. ബാലതാരമായി വിജയ്‌ സിനിമകളില്‍ ചിലരംഗങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌ സഞ്‌ജയ്‌. 'വേട്ടൈക്കാരന്‍' എന്ന ചിത്രത്തില്‍ വിജയുടെ കൂടെ ഡാന്‍സ്‌ രംഗത്തിലും സഞ്‌ജയ്‌ എത്തിയിരുന്നു. കാനഡയില്‍ ഫിലിം സ്‌റ്റഡീസ്‌ പഠന വിദ്യാര്‍ഥിയായിരുന്നു ജേസണ്‍.

Also Read: രാഷ്‌ട്രീയക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇവരെ ട്രോളരുത്‌; മുന്നറിയിപ്പുമായി വിജയ്‌

ABOUT THE AUTHOR

...view details