Nayanthara Vignesh Shivan wedding: ആരാധകരും സിനിമ ലോകവും കാത്തിരുന്ന ആ താര വിവാഹത്തിന് തുടക്കമായി. ചെന്നൈ മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചാണ് നയന്‍താര - വിഘ്നേഷ് ശിവന്‍ വിവാഹം. ഗ്ലാസുകള്‍ ഉപയോഗിച്ചുള്ള മണ്ഡപത്തിലാണ് ചടങ്ങ്. വിരാട് കോലി - അനുഷ്‌ക, വിക്കി കൗശല്‍ - കത്രീന വിവാഹങ്ങള്‍ക്ക് വേദിയൊരുക്കിയ സംഘമാണ് കല്യാണ ഒരുക്കങ്ങള്‍ നടത്തുന്നത്.
Vignesh Shivan instagram post: രാവിലെ എട്ടരയോടെ വിവാഹച്ചടങ്ങുകള്‍ക്ക് തുടക്കമായി. ഈ സാഹചര്യത്തില്‍ വിഘ്‌നേഷിന്‍റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് വിഘ്‌നേഷ് കുറിപ്പുമായി ഇന്‍സ്‌റ്റഗ്രാമിലെത്തിയത്. തന്‍റെ പ്രതിശ്രുത വധു നയന്‍താരയ്‌ക്ക് വേണ്ടിയാണ് വിവാഹത്തിന് മുന്നാടിയായി വിഘ്‌നേഷ് ശിവന്‍ ഇന്‍സ്‌റ്റയിലെത്തിയത്. തങ്കമേ നീ വിവാഹ മണ്ഡപത്തിലേയ്‌ക്ക് കടന്നുവരുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും ജീവിതത്തിലെ മറ്റൊരു അധ്യായം തുടങ്ങുകയാണെന്നും വിഘ്‌നേഷ് കുറിച്ചു.
Vignesh Shivan viral note: 'ഇന്ന് ജൂണ്‍ ഒമ്പത്, എന്‍റെ ജീവിതം കടന്നുപോയ എല്ലാ നല്ല കാര്യങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ദൈവത്തിനും പ്രപഞ്ചത്തിനും, നന്മയ്‌ക്കും നന്ദി!! നല്ല മനുഷ്യരും നല്ല നിമിഷങ്ങളും യാദൃശ്ചികതയും അനുഗ്രഹങ്ങളുമാണ് പ്രാര്‍ഥനയുമാണ് എന്‍റെ ജീവിതത്തെ മനോഹരമാക്കിയത്! എല്ലാത്തിനും ഞാന്‍ കടപ്പെട്ടിരിക്കുന്നു! ഇപ്പോള്‍ എന്‍റെ തങ്കമേ! ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നിങ്ങള്‍ ഇടനാഴിയിലൂടെ നടക്കുന്നത് കാണുന്നതില്‍ ആവേശമുണ്ട്.'-വിഘ്‌നേഷ് കുറിച്ചു.
Dress Code in Nayan Wikki wedding: കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കുക. 30 പേര്‍ക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഡ്രസ് കോഡ് അടക്കമുള്ള കാര്യങ്ങള്‍ ക്ഷണക്കത്തില്‍ അറിയിച്ചിട്ടുണ്ട്. എത്ത്നിക് പാസ്‌റ്റല്‍സ് ആണ് ഡ്രസ് കോഡ്.