Vignesh Shivan praises Harithi: തെന്നിന്ത്യയിലെ മാതൃക താരദമ്പതികളാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും. ആരാധകര്‍ ഏറ്റവും കൂടുതല്‍ ആഘോഷമാക്കി മാറ്റിയ താരവിവാഹം കൂടിയായിരുന്നു ഇവരുടേത്. വിവാഹ ദിനത്തില്‍ നയന്‍താര അണിഞ്ഞ വസ്ത്രങ്ങളും മേക്കപ്പും സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു.
നിരവധി പേര് നടിയുടെ സ്റ്റൈലിനെ അനുകരിച്ച് മേക്കോവര്‍ ഫോട്ടോഷൂട്ട് നടത്തി. നടി ഹരിതിയും നയന്‍താരയുടെ മേക്കോവറിനെ അനുകരിച്ചിരിക്കുകയാണ്. നയന്‍സിന്റെ വിവാഹ ദിനത്തിലുള്ള അതേ മേക്കോവറിലും സ്റ്റൈലിലുമുള്ള ചിത്രമാണ് ഹരിതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
Harithi makeover: താരത്തെ പോലെ ചുവന്ന സാരിയും ആഭരണങ്ങളും അണിഞ്ഞ് നില്ക്കുന്ന ഹരിതിയാണ് ചിത്രത്തില്‍. 'എക്സെപ്ഷന് ആന്‍ഡ് റിയാലിറ്റി' എന്ന അടിക്കുറിപ്പോട് കൂടിയാണ് ഹരിതി ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. നിമിഷ നേരം കൊണ്ട് നടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി പേരാണ് ചിത്രത്തിന് രസകരമായ കമന്റുകളുമായി എത്തിയത്.
ഹരിതിയുടെ മേക്കോവറിന് വിഘ്നേഷ് ശിവനും മറുപടി നല്കി. വിഘ്നേഷ് നല്കിയ മറുപടിയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 'നീ കൂടുതല്‍ സുന്ദരിയാണ്' എന്നായിരുന്നു വിഘ്നേഷിന്റെ മറുപടി. ഹരിതിയുടെ ട്വീറ്റ് വിഘ്നേഷ് റീട്വീറ്റ് ചെയ്തതോടെയാണ് നടിയുടെ മേക്കോവര്‍ സോഷ്യല്‍ മീഡയയില്‍ വൈറലായത്.
Also Read: വന്‍ താരനിര അണിനിരന്ന താര വിവാഹം; രണ്ടാമത്തെ ചിത്രവും പുറത്ത്