Vidyamrutham 2 project for students: കൊവിഡും പ്രകൃതി ദുരന്തങ്ങളും ഉപരിപഠനം പ്രതിസന്ധിയിലാക്കിയ വിദ്യാര്‍ഥികളുടെ കോളജ് വിദ്യാഭ്യാസം ഏറ്റെടുക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയറും എംജിഎമ്മും. എഞ്ചിനീയറിങ്ങ് അടക്കം അശരണരായ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്ന വിപുലമായ പദ്ധതിയുടെ പേര് 'വിദ്യാമൃതം -2' എന്നാണ്. മാതാപിതാക്കള്‍ നഷ്‌ടപ്പെട്ട 100 കുട്ടികളുടെ വിദ്യാഭ്യാസമാണ് സംഘടന ഏറ്റെടുത്തിരിക്കുന്നത്. ഇക്കാര്യം മമ്മൂട്ടി തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.
'കൊവിഡ് മഹാമാരിയും പ്രകൃതി ദുരന്തങ്ങളും ഒരുപാട് അനാഥരെ സൃഷ്‌ടിച്ചിട്ടുണ്ട്. അവരിൽ ഉപരിപഠനം പ്രതിസന്ധിയിലായ വിദ്യാർഥികൾക്ക് സഹായം നൽകുക എന്ന ലക്ഷ്യത്തോടെ, ഞാൻ കൂടി ഭാഗമായ കെയർ ആന്‍റ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എംജിഎം ഗ്രൂപ്പിനൊപ്പം ചേർന്ന് 'വിദ്യാമൃതം - 2' പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്.