Veteran Telugu filmmaker K Viswanath: 'ശങ്കരാഭരണം' എന്ന ഒറ്റ സിനിമയിലൂടെ ഇന്ത്യന്‍ സിനിമയുടെ നെറുകയിലെത്തിയ സംവിധായകനാണ് കെ വിശ്വനാഥ്. 1980ല്‍ പുറത്തിറങ്ങിയ 'ശങ്കരാഭരണം', കർണാടക സംഗീതവും പാശ്ചാത്യ സംഗീതവും തമ്മിലുള്ള അന്തരത്തെ കുറിച്ച് രണ്ട് വ്യത്യസ്‌ത തലമുറകളിൽ നിന്നുള്ള ആളുകളുടെ വീക്ഷണത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. നാല് ദേശീയ പുരസ്‌കാരങ്ങളാണ് 'ശങ്കരാഭരണം' നേടിയത്.
വാണിജ്യ സിനിമകൾക്ക് പ്രാധാന്യം നല്‍കിയിരുന്ന തെലുഗു സിനിമ മേഖലയില്‍ 'ശങ്കരാഭാരണം' അക്കാലത്ത് സൃഷ്‌ടിച്ചത് വൻ വിപ്ലവമാണ്. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാത്ത എസ്‌പി ബാലസുബ്രഹ്മണ്യത്തെ കൊണ്ട് സിനിമയിലെ ഗാനങ്ങൾ ആലപിപ്പിച്ച കെ വിശ്വനാഥ് ശങ്കരാഭരണം ഇന്ത്യയൊട്ടാകെ തരംഗം സൃഷ്‌ടിച്ചു. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ സിനിമ മൊഴിമാറ്റിയെത്തി. ജെവി സോമയാജലു എന്ന നടന്‍റെ അഭിനയ വൈദഗ്ധ്യവും ബാലു മഹേന്ദ്രയുെട കാമറയും കെവി മഹാദേവന്‍റെ സംഗീതവും ചേർന്നപ്പോൾ ശങ്കരാഭരണം ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായി മാറി.
K Viswanath film career: മദ്രാസിലെ വാഹിനി സ്‌റ്റുഡിയോസില്‍ ഓഡിയോഗ്രാഫര്‍ ആയി സിനിമ രംഗത്തേക്ക് എത്തിയ കെ വിശ്വനാഥ് ചുരുങ്ങിയ കാലം മാത്രമാണ് സൗണ്ട് എഞ്ചിനിയര്‍ ആയി പ്രവര്‍ത്തിച്ചത്. 1951ല്‍ തമിഴ് തെലുഗു ചിത്രം 'പാതാള ഭൈരവി' യില്‍ അദുര്‍ത്തി സുബ്ബ റാവുവിന്‍റെ കീഴില്‍ സഹ സംവിധായകനായ വിശ്വനാഥ്, 1956ല്‍ 'ആത്മ ഗൗരവം' എന്ന തെലുഗു സിനിമയുടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. ഈ സിനിമ നന്ദി അവാര്‍ഡിന് അര്‍ഹമായിരുന്നു. തെലുഗുവിന് പുറമെ ആറ് ഹിന്ദി സിനിമകളും അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്.
K Viswanath s famous movies: 'ശങ്കരാഭരണത്തിന്‍റെ' വിജയത്തിന് ശേഷം കലയും സംഗീതവും പശ്ചാത്തലമാക്കി അദ്ദേഹം നിരവധി സിനിമകൾ സംവിധാനം ചെയ്‌തു. 'സാഗര സംഗമം', 'സ്വാതി കിരണം', 'സ്വർണ കമലം', 'ശ്രുതിലയലു', 'സ്വരാഭിഷേകം' തുടങ്ങിയവ ഇക്കൂട്ടത്തില്‍ ഒരുക്കിയ ചിത്രങ്ങളിൽ ചിലതാണ്.