ന്യൂഡല്‍ഹി: പ്രശസ്‌ത ബോളിവുഡ് താരം ആശ പരേഖിന് 2020ലെ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഉയര്‍ന്ന ബഹുമതി നടിക്ക് നല്‍കുന്ന വിവരം കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറാണ് പ്രഖ്യാപിച്ചത്. ദില്‍ ദേഖേ ദേഖോ, കട്ടി പതംഗ്, തീസ്‌രി മന്‍സില്‍, കാരവന്‍ എന്നീ ചിത്രങ്ങളിലൂടെയാണ് ആശ പരേഖ് ബോളിവുഡില്‍ ശ്രദ്ധേയയായത്.
ബോളിവുഡ് താരം ആശ പരേഖിന് ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം - ദാദാ സാഹിബ് ഫാൽക്കെ അവാർഡ് 2022
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറാണ് 2020ലെ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം പ്രഖ്യാപിച്ചത്. അഭിനേത്രി എന്നതിലുപരി സംവിധായകയും നിര്‍മാതാവുമാണ് ആശ പരേഖ്.
ബോളിവുഡ് ഇതിഹാസ നടി ആശാ പരേഖിന് ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം
അഭിനേത്രി എന്നതിലുപരി സംവിധായകയും നിര്‍മാതാവുമാണ് നടി. 90കളുടെ അവസാനത്തില്‍ കോറ കഗാസ് എന്ന ടിവി നാടകം ആശ പരേഖ് സംവിധാനം ചെയ്‌തിട്ടുണ്ട്. ഹിന്ദി സിനിമയിലെ എക്കാലത്തെയും സ്വാധീനമുളള നടിമാരില്‍ ഒരാളായാണ് ആശ പരേഖ് കണക്കാക്കപ്പെടുന്നത്. 2019ലെ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനീകാന്തിനാണ് കഴിഞ്ഞ വര്‍ഷം സമ്മാനിച്ചത്.
Last Updated : Sep 27, 2022, 1:49 PM IST