Venkaiah Naidu praises Sita Ramam: ദുല്‍ഖര്‍ സല്‍മാന്‍റെ ഏറ്റവും ഒടുവിലായി തിയേറ്റര്‍ റിലീസിനെത്തിയ ചിത്രമാണ് 'സീതാ രാമം'. റിലീസ് ദിനം മുതല്‍ തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുന്ന ചിത്രത്തെ പുകഴ്‌ത്തി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മുന്‍ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവും 'സീതാ രാമ'ത്തെ പുകഴ്‌ത്തി രംഗത്തെത്തിയിരിക്കുകയാണ്.
Venkaiah Naidu tweet on Sita Ramam: സീതാ രാമം തീര്‍ച്ചയായും കാണേണ്ട സിനിമയാണെന്നും ഒരുപാട് നാളുകള്‍ക്ക് ശേഷം നല്ലൊരു സിനിമ കണ്ടുവെന്നും വെങ്കയ്യ നായിഡു പറഞ്ഞു. തുടരെയുള്ള രണ്ട് ട്വീറ്റുകളിലായാണ് അദ്ദേഹം സീതാ രാമത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. 'തീര്‍ച്ചയായും കാണേണ്ട സിനിമയാണ് 'സീതാ രാമ'മെന്നും ഏറെ നാളുകള്‍ക്ക് ശേഷമാണ് നല്ലൊരു സിനിമ കാണുന്നതെന്നും വെങ്കയ്യ നായിഡു ട്വിറ്ററില്‍ കുറിച്ചു. 'സീതാ രാമം' കണ്ടു. അഭിനേതാക്കളുടെയും സാങ്കിതിക വിഭാഗങ്ങളുടെയും ഏകോപനത്തില്‍ ഒരു മനോഹര ദൃശ്യം അരങ്ങേറി. സാധാരണ പ്രണയ കഥ എന്നതിനപ്പുറം ഒരു സൈനികന്‍റെ ധീരതയുടെ പശ്ചാത്തലത്തില്‍ ഈ സിനിമ വിവിധ വികാരങ്ങളെ അനാവരണം ചെയ്യുന്നു, മസ്‌റ്റ് വാച്ച്.'
'ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു നല്ല സിനിമ കാണുന്ന അനുഭൂതി സീതാ രാമം എനിക്ക് തന്നു. യുദ്ധ ശബ്‌ദങ്ങളില്ലാതെ കണ്ണിന് കുളിര്‍മയേകുന്ന പ്രകൃതിഭംഗി കണ്ടെത്തിയ സംവിധായകന്‍ ശ്രീ ഹനു രാഘവപ്പുടി, നിര്‍മാതാവ് ശ്രീ അശ്വിനിദത്ത്, സ്വപ്‌ന മൂവി മേക്കോഴ്‌സ് എന്നിവരുള്‍പ്പെടെയുള്ള സിനിമ ടീമിന് അഭിനന്ദനങ്ങള്‍.'- വെങ്കയ്യ നായിഡു കുറിച്ചു.
Sita Ramam collection: 25 കോടി ബഡ്‌ജറ്റിലൊരുങ്ങിയ 'സീതാ രാമം' 50 കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു. കേരളത്തില്‍ നിന്ന് മാത്രം ഇതുവരെ അഞ്ച് കോടിയോളം രൂപയും ഇതിനോടകം ചിത്രം നേടി. യുഎസിലും മികച്ച പ്രതികരണമാണ് സിനിമയ്‌ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുഎസില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന മലയാളി താരത്തിന്‍റെ ചിത്രമെന്ന റെക്കോര്‍ഡും 'സീതാ രാമ'ത്തിലൂടെ ദുല്‍ഖര്‍ സ്വന്തമാക്കി.
Dulquer Salmaan thanks to audience: സിനിമയുടെ ഗംഭീര വിജയത്തില്‍ പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുല്‍ഖര്‍ സല്‍മാനും രംഗത്തെത്തിയിരുന്നു. ഫേസ്‌ബുക്കിലൂടെ ദീര്‍ഘമായ വികാരനിര്‍ഭരമായ കുറിപ്പിലൂടെയാണ് താരം പ്രിയ ആരാധകരോട് നന്ദി രേഖപ്പെടുത്തിയത്. 'സീതാ രാമം' റിലീസ് ദിനം താന്‍ കരഞ്ഞു പോയെന്ന് താരം പറഞ്ഞിരുന്നു. നിരവധി കലാകാരന്‍മാരുടെയും പ്രതിഭകളുടെയും അണിയറപ്രവര്‍ത്തകരുടെയും പ്രയത്‌നമാണ് ചിത്രമെന്നും താരം പറഞ്ഞു. തെലുഗു സിനിമ പ്രേമികളോട് താരം നന്ദിയും രേഖപ്പെടുത്തി.