കേരളം

kerala

ETV Bharat / entertainment

'എലഗന്‍റ് ആന്‍റ് ബ്യൂട്ടിഫുള്‍': ലണ്ടനില്‍ സിറ്റാഡെല്‍ പ്രീമിയറില്‍ തിളങ്ങി വരുണ്‍ ധവാനും സാമന്തയും - സാമന്ത

കറുത്ത ഔട്ട്‌ഫിറ്റില്‍ ലണ്ടനില്‍ നടന്ന സിറ്റാഡെല്‍ പ്രീമിയറില്‍ പങ്കെടുത്ത് സാമന്ത റൂത്ത് പ്രഭുവും വരുണ്‍ ധവാനും.

Varun Dhawan Samantha Prabhu attend Citadel  Varun Dhawan Samantha Prabhu  Citadel premiere in London  Varun Dhawan  Samantha Prabhu  Samantha  Citadel premiere  Citadel  പ്രീമിയറില്‍ തിളങ്ങി വരുണ്‍ ധവാനും സാമന്തയും  വരുണ്‍ ധവാനും സാമന്തയും  ലണ്ടനില്‍ സിറ്റാഡെല്‍ പ്രീമിയറില്‍  സിറ്റാഡെല്‍ പ്രീമിയറില്‍ പങ്കെടുത്ത് സാമന്ത  സാമന്ത റൂത്ത് പ്രഭുവും വരുണ്‍ ധവാനും  സിറ്റാഡെല്‍  സിറ്റാഡെല്‍ പ്രീമിയര്‍  സാമന്ത  വരുണ്‍ ധവാന്‍
ലണ്ടനില്‍ സിറ്റാഡെല്‍ പ്രീമിയറില്‍ തിളങ്ങി വരുണ്‍ ധവാനും സാമന്തയും

By

Published : Apr 19, 2023, 8:04 AM IST

Updated : Apr 19, 2023, 8:51 AM IST

ആക്ഷന്‍ ത്രില്ലര്‍ സീരീസ് 'സിറ്റാഡെലി'ന്‍റെ പ്രീമിയര്‍ ചടങ്ങില്‍ പങ്കെടുത്ത് ബോളിവുഡ് താരം വരുൺ ധവാനും തെന്നിന്ത്യന്‍ താരം സാമന്ത റൂത്ത് പ്രഭുവും. ലണ്ടനില്‍ നടന്ന ചടങ്ങില്‍ ഇരുവരും കറുത്ത നിറമുള്ള ഔട്ട്ഫിറ്റിലാണ് പ്രത്യക്ഷപ്പെട്ടത്.

കറുത്ത നിറത്തിലുള്ള ജീന്‍സും ടീ ഷര്‍ട്ടും ജാക്കറ്റും ബൂട്ടുമാണ് വരുണ്‍ ധവാന്‍ ധരിച്ചിരുന്നത്. ബ്ലാക്ക് കോ ഓര്‍ഡ് സെറ്റില്‍ സുന്ദരിയായി സാമന്തയും പ്രത്യക്ഷപ്പെട്ടു. ഔട്ട്ഫിറ്റിന് അനുയോജ്യമായ ബള്‍ഗരി നെക്‌ലേസും ബ്രേസ്‌ലറ്റും താരം ധരിച്ചിരുന്നു.

'സിറ്റാഡെല്‍' ഇന്ത്യന്‍ പതിപ്പിന്‍റെ സംവിധായകരായ രാജ്, ഡികെ എന്നിവർക്കൊപ്പവും വരുണ്‍ ധവാനും സാമന്തയും ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തു. 'സിറ്റാഡലി'ന്‍റെ പ്രീമിയര്‍ ചടങ്ങില്‍ എത്തിയതിന് പിന്നാലെ സാമന്തയുടെയും വരുണിന്‍റെയും നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങി. ഏപ്രില്‍ 28 മുതല്‍ മെയ്‌ 26വരെയുള്ള എല്ലാ വെള്ളിയാഴ്‌ചകളിലും ഓരോ പുതിയ എപ്പിസോഡുകള്‍ റിലീസ് ചെയ്യും.

റിച്ചാർഡ് മാഡനും പ്രിയങ്ക ചോപ്ര ജോനാസുമാണ് സിറ്റാഡെലില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഗോള ചാര സംഘടനയായ 'സിറ്റാഡെലി'ലെ രണ്ട് എലൈറ്റ് ഏജന്‍റുമാരായ മേസൺ കെയ്ൻ (റിച്ചാർഡ് മാഡൻ), നാദിയ സിൻ (പ്രിയങ്ക ചോപ്ര) എന്നിവരെ ചുറ്റിപ്പറ്റിയുള്ളതാണ് ആക്ഷൻ ത്രില്ലര്‍ സീരീസ്. അതേസമയം 'സിറ്റാഡെല്‍' സീരീസിന്‍റെ ഇന്ത്യൻ അഡാപ്റ്റേഷനിൽ വരുണ്‍ ധവാനും സാമന്തയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

നേരത്തെ 'സിറ്റാഡെലി'ലെ സാമന്തയുടെതായി പുറത്തിറങ്ങിയ പോസ്‌റ്റര്‍ താരം പങ്കുവച്ചിരുന്നു. മിഷനിലാണെന്നും 'സിറ്റാഡെലി'ന്‍റെ ഇന്ത്യന്‍ പതിപ്പിനായുള്ള ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞുവെന്നും കുറിച്ച് കൊണ്ടായിരുന്നു 'സിറ്റാഡെല്‍' പോസ്‌റ്റര്‍ സാമന്ത തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്. ലെതര്‍ ജാക്കറ്റും കറുത്ത നിറമുള്ള ജീന്‍സും ധരിച്ചുള്ള സാമന്തയുടെ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Also Read:'ശാകുന്തളം എന്നെന്നും എന്നോട് ചേര്‍ന്നുനില്‍ക്കും ' ; സിനിമ കണ്ട് വികാരാധീനയായി സാമന്ത റൂത്ത് പ്രഭു

'സിറ്റാഡെലി'ലെ തന്‍റെ വേഷത്തെ കുറിച്ചും സാമന്ത പ്രതികരിക്കുകയുണ്ടായി. സിറ്റാഡെല്‍ തിരക്കഥ തന്നെ ആവേശഭരിതയാക്കിയെന്നാണ് താരം പറഞ്ഞത്. 'ഏറ്റവും പ്രധാനമായി, 'സിറ്റാഡെലി'ലെ സ്‌ക്രിപ്‌റ്റ് ശരിക്കും എന്നെ ആവേശഭരിതയാക്കി. പരസ്‌പര ബന്ധിതമായ കഥാ സന്ദര്‍ഭങ്ങളാണ് സിറ്റാഡെലില്‍.

റൂസോ ബ്രദേഴ്‌സിന്‍റെ എജിബിഒ എന്ന സ്വതന്ത്ര ടെലിവിഷന്‍ നിര്‍മാണ കമ്പനി വിഭാവനം ചെയ്‌ത ഈ ഉജ്ജ്വലമായ പ്രപഞ്ചത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ ത്രില്ലിലാണ്. ഈ പ്രോജക്‌ടിലൂടെ ആദ്യമായി വരുണ്‍ ധവാനൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്' -സാമന്ത പറഞ്ഞു.

സാമന്തയുടെ ഈ ഉയര്‍ച്ചയില്‍ സന്തോഷമെന്നാണ് സംവിധായകരായ രാജും ഡികെയും പ്രതികരിച്ചത്. അതേസമയം അടുത്തിടെയാണ് സാമന്ത തന്‍റെ മയോസൈറ്റിസ് രോഗ വിവരം വെളിപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാമിലെ ദീര്‍ഘമായ കുറിപ്പിലൂടെയാണ് സാമന്ത തന്‍റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പങ്കുവച്ചത്.

രാജ്, ഡികെ എന്നിവരുടെ തന്നെ 'ഫാമിലി മാന്‍' ആയിരുന്നു സാമാന്തയുടെതായി ഏറ്റവും ഒടുവില്‍ റിലീസായ മറ്റൊരു വെബ്‌ സീരീസ്‌. 'യശോദ', 'ശാകുന്തളം' എന്നിവയാണ് സാമന്തയുടെതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രങ്ങള്‍. അതേസമയം വന്‍ ഹൈപ്പോടു കൂടി തിയേറ്ററുകളില്‍ എത്തിയ 'ശാകുന്തള'ത്തിന് വേണ്ട രീതിയില്‍ സ്വീകാര്യത ലഭിച്ചില്ല.

Also Read:'ശാകുന്തള'ത്തിന്‍റെ ആദ്യ ദിന ബോക്‌സ്‌ ഓഫിസ് കലക്ഷന്‍ പുറത്ത്

Last Updated : Apr 19, 2023, 8:51 AM IST

ABOUT THE AUTHOR

...view details