Bhediya trailer: ബോളിവുഡ് താരം വരുണ്‍ ധവാന്‍റെ ഏറ്റവും പുതിയ ഹൊറര്‍ കോമഡി ചിത്രം 'ഭേഡിയ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. സിനിമയിലെത്തി പത്ത് വര്‍ഷങ്ങള്‍ പിന്നിടുന്ന സമയത്താണ് വരുണ്‍ ധവാന്‍റെ പുതിയ സിനിമയുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. 2012ല്‍ കരണ്‍ ജോഹറുടെ 'സ്‌റ്റുഡന്‍റ് ഓഫ് ദി ഇയര്‍' എന്ന സിനിമയിലൂടെയായിരുന്നു വരുണിന്‍റെ അരങ്ങേറ്റം.
Varun Dhawan transforms into Bhediya: ചെന്നായയുടെ കടിയേറ്റ് ചെന്നായ ആയി പരിണമിക്കുന്ന വരുണ്‍ ധവാന്‍റെ കഥാപാത്രത്തെയാണ് ട്രെയിലറില്‍ ദൃശ്യമാവുക. ഭാസ്‌കര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വരുണ്‍ അവതരിപ്പിക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഭാസ്‌കറുടെ നര്‍മ നിമിഷങ്ങളും മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറിലുണ്ട്.
Varun Dhawan turning into werewolf: ചെന്നായ ആയി മാറുമ്പോഴുള്ള തന്‍റെ ശാരീരിക മാറ്റങ്ങളെ കുറിച്ച് ഭാസ്‌കര്‍ സുഹൃത്തുകളോട് വിശദീകരിക്കുന്നതും ട്രെയിലറില്‍ കാണാം. രാത്രി കാലങ്ങളിലാണ് മനുഷ്യരൂപത്തില്‍ നിന്നും ചെന്നായയിലേക്കുള്ള ഭാസ്‌കറുടെ പരിണാമം. പരിണാമം സംഭവിക്കുമ്പോള്‍ പല്ലുകള്‍ ഡ്രാക്കുളയെ പോലെയും നഖങ്ങള്‍ കത്തി പോലെ കൂര്‍ത്തതുമായി മാറുമെന്നും ഭാസ്‌കര്‍ സുഹൃത്തുക്കളോട് പറയുന്നു.
Bhediya trailer ends with Jungle book title song: തനിക്ക് എങ്ങനെയാണ് വാല്‍ വരുന്നതെന്നും, മറ്റ് നായകള്‍ തന്നെ അങ്കിളെന്ന് വിളിക്കുകയും ചെയ്യുന്നുവെന്നും ഭാസ്‌കര്‍ സുഹൃത്തുക്കളോട് പറയുന്നു. ഇതില്‍ നിന്നും ഭാസ്‌കറെ രക്ഷപ്പെടുത്താനുള്ള സുഹൃത്തുക്കളുടെ ശ്രമങ്ങളും ട്രെയിലറിനൊടുവിലായി കാണാം. 'ദി ജംഗിള്‍ ബുക്കി'ലെ ടൈറ്റില്‍ ഗാനം 'ജംഗിള്‍ ജംഗിള്‍ ബാത്ത് ചലി ഹേ' എന്ന ഗാനത്തോടു കൂടിയാണ് ട്രെയിലര്‍ അവസാനിക്കുന്നത്.