കേരളം

kerala

ETV Bharat / entertainment

പ്രഭാസും കൃതിയും പ്രണയത്തിൽ? സിനിമയിലെ രാമനും സീതയും ജീവിതത്തിലും ഒന്നിക്കുമോ... - പ്രഭാസ് കൃതി ഡേറ്റിങ്

പ്രഭാസും കൃതിയും തമ്മിൽ പ്രണയത്തിലാണെന്ന സൂചന നൽകി വരുൺ ധവാൻ. ഇരുവരും ഒന്നിക്കുന്ന ആദിപുരുഷ് എന്ന ചിത്രത്തിന്‍റെ റിലീസിന് ശേഷം വിവാഹ നിശ്ചയത്തിന് ഒരുങ്ങുകയാണെന്നും റിപ്പോർട്ട്.

Prabhas Kriti Sanon engagement  prabhas kriti sanon dating  prabhas proposed kriti sanon on adipurush set  prabhas dating kriti sanon  prabhas kriti sanon latest news  പ്രഭാസും കൃതിയും പ്രണയത്തിൽ  പ്രഭാസ് കൃതി സനോൺ  പ്രഭാസ കൃതി പുതിയ ചിത്രം  ആദിപുരുഷ്  വരുൺ ധവാൻ  ഝലക് ദിഖ്‌ല ജാ  varun davan  Varun Dhawan Bhediya promotion  Jhalak Dikhhla Jaa  varun dhawan about kriti sanon and prabhas  ആദിപുരുഷ്  Varun dhawan about prabhas and kriti sanon  prabhas and kriti sanon relationship  prabhas kriti sanon engagement  PraKriti  ഓം റൗട്ട്  ആദിപുരുഷ് റിലീസ് തീയതി  Adipurush release date  പ്രൊജക്‌ട് കെ  പ്രഭാസ് കൃതി ഡേറ്റിങ്  സിനിമയിലെ രാമനും സീതയും
പ്രഭാസും കൃതിയും പ്രണയത്തിൽ? സിനിമയിലെ രാമനും സീതയും ജീവിതത്തിലും ഒന്നിക്കുമോ...

By

Published : Nov 29, 2022, 4:29 PM IST

ബാഹുബലി സീരീസിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകഹൃദയങ്ങളിൽ ഇടംപിടിച്ച താരമാണ് പ്രഭാസ്. താരത്തിന്‍റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രമായ 'ആദിപുരുഷി'നായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാലിപ്പോൾ അതിനേക്കാൾ ഏറെ സന്തോഷം നൽകുന്ന വാർത്തകളാണ് പുറത്തുവരുന്നത്.

ആദിപുരുഷ് എന്ന ചിത്രത്തിൽ പ്രഭാസിന്‍റെ നായികയായി എത്തുന്നത് കൃതി സനോനാണ്. സിനിമയിൽ ഒന്നിച്ചതുമുതൽ തന്നെ ഇരുവരും തമ്മിൽ ഇഷ്‌ടത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാലിപ്പോൾ അത്തരം അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് പുതിയ റിപ്പോർട്ടുകൾ.

വരുൺ ധവാൻ ട്വിസ്റ്റ്: 'ഝലക് ദിഖ്‌ല ജാ' എന്ന ടെലിവിഷൻ ഡാൻസ് ഷോയിൽ എത്തിയ വരുൺ ധവാൻ ആണ് പേര് വെളിപ്പെടുത്താതെ പ്രഭാസും കൃതിയും തമ്മിൽ ഇഷ്‌ടത്തിലാണെന്ന സൂചന നൽകിയിരിക്കുന്നത്. വരുണും കൃതിയും ഒന്നിക്കുന്ന 'ബേദിയ' എന്ന ചിത്രത്തിന്‍റെ പ്രമോഷനുവേണ്ടിയാണ് ഇരുവരും പരിപാടിയിൽ പങ്കെടുത്തത്. ഇതിനിടെ വിധികർത്താക്കളിൽ ഒരാളായ കരൺ ജോഹറിന്‍റെ ചോദ്യത്തിനായിരുന്നു വരുണിന്‍റെ തുറന്നുപറച്ചിൽ.

പരിപാടിക്കിടെ നൽകിയ ഒരു ടാസ്‌കിന്‍റെ ഭാഗമായുള്ള ലിസ്റ്റിൽ എന്തുകൊണ്ടാണ് കൃതിയുടെ പേര് ഉൾപ്പെടുത്താത്തതെന്നായിരുന്നു കരണിന്‍റെ ചോദ്യം. എന്നാൽ കൃതിയുടെ പേര് മറ്റൊരാളുടെ ഹൃദയത്തിലുണ്ടെന്നായിരുന്നു വരുണിന്‍റെ മറുപടി. അയാൾ മുംബൈ സ്വദേശി അല്ലെന്നും ഇപ്പോൾ ദീപിക പദുകോണിനൊപ്പം ഷൂട്ടിങ്ങിലാണെന്നും വരുൺ വെളിപ്പെടുത്തി. ഇതുകേട്ട് കൃതി നാണിച്ച് ചിരിക്കുന്നതും വീഡിയോയിൽ കാണാം.

സ്ഥിരീകരണം കാത്ത് ആരാധകർ:പ്രഭാസ്-കൃതി ഡേറ്റിങ് വാർത്തകൾ പ്രചരിക്കുമ്പോൾ ആരാധകരും ഏറെ സന്തോഷത്തിലാണ്. സോഷ്യൽ മീഡിയയിൽ #PraKriti എന്ന ഹാഷ്‌ടാഗും ട്രെൻഡിങ്ങിലാണ്. ആദിപുരുഷ് സെറ്റിൽ വച്ച് പ്രഭാസ് കൃതിയോട് പ്രണയാഭ്യാർഥന നടത്തിയതായും ഇരുവരും തമ്മിൽ ഇപ്പോൾ പ്രണയത്തിലാണെന്നും വിവാഹം ഉടൻ ഉണ്ടാകുമെന്നും സിനിമ നിരൂപകനായ ഉമൈർ സന്ധുവും ട്വറ്ററിൽ കുറിച്ചു.

ആഘോഷമാക്കി 'ഡാർലിങ്‌സ്':'ഡാർലിങ്‌സ്' എന്ന് പ്രഭാസ് സ്നേഹപൂർവം വിളിക്കുന്ന ആരാധകർ, ആദിപുരുഷ് ടീസർ ലോഞ്ച് ഇവന്‍റിൽ നിന്നുള്ള പ്രഭാസിന്‍റെയും കൃതിയുടെയും മനോഹര നിമിഷങ്ങൾ ട്വിറ്ററിൽ ആഘോഷമാക്കുകയാണ്. ആരാധകരും അടുത്ത സുഹൃത്തുക്കളും തങ്ങളുടെ ബന്ധത്തെ കുറിച്ച് സൂചനകൾ നൽകുമ്പോഴും, വാർത്തകൾ സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും പ്രഭാസും കൃതിയും നൽകിയിട്ടില്ല.

അത് വൈകാതെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ആദിപുരുഷിന്‍റെ റിലീസിന് ശേഷം ഇരുവരും വിവാഹ നിശ്ചയത്തിന് ഒരുങ്ങുകയാണെന്ന തരത്തിലാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. നിലവിൽ ദീപികയ്‌ക്കൊപ്പം 'പ്രൊജക്‌ട് കെ' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് തിരക്കിലാണ് പ്രഭാസ്.

ആദിപുരുഷ് റിലീസ് അടുത്ത വർഷം:ഓം റൗട്ടിന്‍റെ സംവിധാനത്തിൽ ടി സീരീസും റെട്രോഫിൽസും ഒന്നിച്ചു നിർമിക്കുന്ന പാൻ ഇന്ത്യന്‍ ചിത്രമായ ആദിപുരുഷ് അടുത്ത വർഷം ജൂൺ 16ന് തീയേറ്ററുകളിലെത്തും. നേരത്തേ ജനുവരി 12നാണ് റിലീസ് തീയതി നിശ്ചയിച്ചിരുന്നത്. ഇന്ത്യൻ ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിക്കുന്നത്. ശ്രീരാമനായി പ്രഭാസും സീതയായി കൃതിയുമെത്തുമ്പോൾ സെയ്‌ഫ് അലിഖാൻ പ്രതിനായകനായ ലങ്കേഷിന്‍റെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്.

ABOUT THE AUTHOR

...view details