കേരളം

kerala

By

Published : Dec 4, 2022, 5:50 PM IST

ETV Bharat / entertainment

'തീ ദളപതി, പേര് കേട്ടാല്‍ വിസിലടി', വിജയ്‌ക്കായി ആടിപ്പാടി സിമ്പു; തരംഗമായി വാരിസ് ഗാനം

Varisu second song: വിജയ് ചിത്രം വാരിസിലെ രണ്ടാമത്തെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. സിമ്പുവിന്‍റെ ആലാപനവും ഡാന്‍സുമാണ് ഗാനത്തിലെ ഹൈലൈറ്റ്.

Varisu second song  Thee Thalapathy released  Thee Thalapathy  Varisu  Varisu song  Vijay movie  Vijay movie Varisu  Vijay  തീ തലപതി  തീ തലപതിയില്‍ ആടിയും പാടിയും സിമ്പു  സിമ്പു  വാരിസ് രണ്ടാം ഗാനവും ഗംഭീരം  വാരിസ്  വാരിസിലെ രണ്ടാമത്തെ ലിറിക്കല്‍ വീഡിയോ ഗാനം
തരംഗമായി വാരിസ് ഗാനം

ളപതി വിജയ് ആരാധകര്‍ വലിയ ആവേശത്തോടെ കാത്തിരുന്ന 'വാരിസി'ലെ രണ്ടാം ഗാനം പുറത്ത്. 'തീ ദളപതി' എന്ന വീഡിയോ ഗാനമാണ് പുറത്തിറങ്ങിയത്. ഗാനരംഗത്തില്‍ നടന്‍ സിമ്പുവിന്‍റെ ഗംഭീര പ്രകടനമാണ് ദൃശ്യമാവുക.

ഇതിനോടകം തന്നെ വാരിസ് രണ്ടാം ഗാനം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വിവേകിന്‍റെ വരികള്‍ക്ക് എസ് തമന്‍ ഒരുക്കിയ പാട്ട് സിമ്പു പാടിയിരിക്കുന്നു. 'വാരിസി'ല്‍ സിമ്പു അഭിനയിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഈ ഗാനത്തോടെ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിരിക്കുകയാണ്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ 'രഞ്ജിതമേ' എന്ന ഗാനവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വിജയ്‌ ആലപിച്ച ഈ ഗാനം വലിയ ഹിറ്റായി മാറി. തെന്നിന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഒരു ലിറിക്കല്‍ വീഡിയോക്ക് ലഭിക്കുന്നതില്‍ ഏറ്റവും മികച്ച സ്വീകാര്യതയാണ് വാരിസ് ആദ്യ പാട്ടിന് ലഭിച്ചത്.

വിജയ്‌യുടെ കരിയറിലെ 66-ാം ചിത്രമാണ് വാരിസ്. ഫാമിലി എന്‍റര്‍ടെയ്‌നര്‍ വിഭാഗത്തിലായാണ് സിനിമ ഒരുങ്ങുന്നത്. രശ്‌മിക മന്ദാന ആണ് ചിത്രത്തിലെ നായിക. പ്രകാശ് രാജ്, ശരത് കുമാര്‍, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്‌, ഖുശ്‌ബു, സംഗീത കൃഷ്‌ണ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

കാര്‍ത്തിക് പളനിയാണ് ഛായാഗ്രഹണം. പ്രവീണ്‍ കെഎല്‍ ചിത്രസംയോജനവും നിര്‍വഹിക്കും. പൊങ്കല്‍ റിലീസായാണ് വാരിസ് പ്രദര്‍ശനത്തിനെത്തുക. തമിഴിലും തെലുഗുവിലുമായി ഒരേസമയമാണ് വിജയ് ചിത്രം റിലീസിനെത്തുക.

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ഗിരീഷും ചേര്‍ന്നാണ് നിര്‍മാണം. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറിലുള്ള ആദ്യ തമിഴ് ചിത്രം കൂടിയാണിത്.

Also Read:'ബോസ്‌ എത്താന്‍ ഒരുങ്ങി കഴിഞ്ഞു'; വിജയ്‌യുടെ വാരിസ് രണ്ടാം ഗാനം നാളെ

ABOUT THE AUTHOR

...view details