എം. ആര്‍. ഗോപകുമാര്‍, കൈലാഷ്, അഞ്ജലി കൃഷ്‌ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചാള്‍സ് എം. സംവിധാനം ചെയ്യുന്ന 'വാസം' സിനിമയുടെ ഓഡിയോ പ്രകാശനം നടന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനാണ് പ്രകാശനം നിർവഹിച്ചത്. (Vaasam Movie Audio Launch) 'വാസം' ഉടന്‍ തിയേറ്റർ റിലീസായി പ്രേക്ഷകർക്കരികിൽ എത്തും (Vaasam will hit theaters soon).
ചാള്‍സ് എം. സംവിധാനത്തിന് പുറമെ എഡിറ്റിങ്ങും നിർവഹിക്കുന്നു. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ദീർഘകാലം ചാള്‍സ് എഡിറ്ററായിരുന്നു. മനോജ് ഐ ജി ആണ് 'വാസ'ത്തിനായി തിരക്കഥയും സംഭാഷണവും ഒരുക്കിയത്. റോണി സായി ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ.
ഡോക്‌ടർ ഡിറ്റോ, മുന്‍ഷി രഞ്ജിത്ത്, സജി വെഞ്ഞാറമ്മൂട്, മഞ്ജു പത്രോസ്, ശ്രീലത നമ്പൂതിരി, ആശ നായര്‍ തുടങ്ങിയവരാണ് ഈ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സി. തുളസി ചിത്രത്തിന്‍റെ സഹനിര്‍മാതാവാണ്. വിനു ശ്രീലകത്തിന്‍റെ ഗാനങ്ങള്‍ക്ക് വിശ്വജിത്ത് ഈണം പകരുന്നു.
കലാസംവിധാനം - സംഗീത് ചിക്കു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - രാജേഷ് നെയ്യാറ്റിന്‍കര, മേക്കപ്പ് - അനില്‍ നേമം, സംഘട്ടനം - അഷറഫ് ഗുരുക്കള്‍, വസ്‌ത്രാലങ്കാരം - പഴനി, അനന്തന്‍കര കൃഷ്‌ണന്‍ കുട്ടി, നൃത്തസംവിധാനം - അയ്യപ്പദാസ്, യൂണിറ്റ് - ചിത്രാഞ്ജലി, അസോസിയേറ്റ്‌സ് - അശോകന്‍, മധു പി. നായര്‍, പ്രൊഡക്ഷന്‍ മാനേജര്‍ - വിനോദ് ആനാവൂര്‍, ഇഫക്‌ട്‌സ്- എസ്. പി ശേഖര്‍, സ്റ്റിൽസ് - ഭരത് ചന്ദ്രന്‍, പി ആർ ഒ - എ. എസ്. ദിനേശ് (Vaasam Movie Crew). തമിഴ്‌നാട്ടിലെ കുലശേഖരത്തും തിരുവനന്തപുരത്തും ആയിരുന്നു സിനിമയുടെ ചിത്രീകരണം.