മുംബൈ:വൈറലായ 'ഐ ലവ് യു' പോസ്‌റ്റില്‍ വിശദീകരണവുമായി ബോളിവുഡ് നടി ഉര്‍വശി റൗട്ടേല. ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് നടി കുറിപ്പ് പങ്കിട്ടിരിക്കുന്നത്. 'ഇപ്പോള്‍ പ്രചരിക്കുന്ന എന്‍റെ ഐ ലവ് യു വീഡിയോയെ കുറിച്ച് ഒന്നുകൂടി വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് എന്‍റെ അഭിനയ വീക്ഷണ കോണില്‍ നിന്നുള്ളതായിരുന്നു. അതൊരു സംഭാഷണ രംഗമാണ്. അല്ലാതെ ആരുടെയും നേരെയുള്ളതോ ഏതെങ്കിലും വീഡിയോ കോളിൽ നിന്നുള്ളതോ അല്ല', ഉര്‍വശി കുറിച്ചു.
ഐ ലവ് യു വീഡിയോയില്‍ വിശദീകരണവുമായി ഉര്‍വശി റൗട്ടേല Urvashi Rautela viral post: ഐ ലവ് യു പോസ്‌റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ഉര്‍വശി ട്രോളുകള്‍ക്കും വിധേയയായിരുന്നു. ഇതിന് പിന്നാലെയാണ് പോസ്‌റ്റിന് വിശദീകരണം നല്‍കി നടി രംഗത്തെത്തിയത്.
Urvashi Rautela I love you post: 'ഐ ലവ് യൂ എന്ന് നിങ്ങള്‍ പറയൂ.. അല്ല ഐ ലവ് യൂ എന്ന് ആദ്യം പറയരുത് ... ഒരിക്കലെങ്കിലും പറയുക. ഒരിക്കല്‍ മാത്രമെങ്കിലും പറയൂ..', ഇപ്രകാരമായിരുന്നു ഉര്‍വശി റൗട്ടേലയുടെ ഐ ലവ് യു പോസ്‌റ്റ്.
Urvashi Rautela about Rishabh Pant: അടുത്തിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ കുറിച്ചുള്ള പ്രസ്‌താവനയെ തുടര്‍ന്നും നടി ട്രോളിന് വിധേയയായിരുന്നു. ഒരു വിനോദ ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പന്തിനെ കുറിച്ചുള്ള വിവാദ പ്രസ്‌താവന. റിഷഭ് പന്ത് തന്നെ കാത്ത് ഹോട്ടല്‍ ലോബിയില്‍ 10 മണിക്കൂര്‍ കാത്തിരുന്നുവെന്നും എന്നാല്‍ താന്‍ ഉറങ്ങിപ്പോയെന്നും അതില്‍ വിഷമം തോന്നിയെന്നുമാണ് ഉര്‍വശി അഭിമുഖത്തില്‍ പറഞ്ഞത്. ഇതിന് പിന്നാലെ ഉര്‍വശിക്ക് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴയായിരുന്നു.
Also Read: മുടി മുറിച്ച് ഇറാനിയന്‍ യുവതിക്ക് പിന്തുണയുമായി ഉര്‍വശി റൗട്ടേല
Rishabh Pant reacts on Urvashi Rautela statement: പന്തുമായി താന്‍ പ്രണയത്തിലായിരുന്നുവെന്ന നടിയുടെ പ്രസ്‌താവനകളും ട്രോളുകള്‍ക്ക് വിധേയമായി. ഇതിനെതിരെ പന്തും രംഗത്തെത്തിയിരുന്നു. 'തലക്കെട്ടുകളില്‍ സ്ഥാനം നേടാനും പ്രശസ്‌തിക്കുമായി ആളുകള്‍ നുണ പറയുന്നത് കാണുമ്പോള്‍ ചിരി വരുന്നു. ദൈവം അവരെ അനുഗ്രഹിക്കട്ടെ', ഇങ്ങനെയായിരുന്നു പന്തിന്‍റെ പ്രതികരണം.