Urvashi Rautela in Kantara 2: 'കാന്താര' നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിക്കൊപ്പമുള്ള ബോളിവുഡ് താരം ഉര്‍വശി റൗട്ടേലയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത് മുതല്‍ 'കാന്താര 2'ലെ കാസ്‌റ്റിംഗിനെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് തുടക്കമിട്ടു. താന്‍ 'കാന്താര 2'ന്‍റെ ഭാഗമാകും എന്നതിന് മതിയായ തെളിവുകള്‍ നല്‍കിയിരിക്കുകയാണ് ഉര്‍വശി റൗട്ടേല. എന്നാല്‍ ഈ ചിത്രത്തോട് മറ്റൊരു തരത്തിലാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പ്രതികരിച്ചിരിക്കുന്നത്.
Urvashi Rautela shares picture with Rishab Shetty: ശനിയാഴ്‌ചയാണ് ഋഷഭ് ഷെട്ടിക്കൊപ്പമുള്ള ചിത്രം ഉര്‍വശി റൗട്ടേല തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചത്. ഋഷഭ് ഷെട്ടി ഒഫിഷ്യല്‍, ഹോംബാലെ ഫിലിംസ് എന്നിവരെ ടാഗ് ചെയ്‌തു കൊണ്ട്, കാന്താര 2, ആര്‍എസ് എന്നീ ഹാഷ്‌ടാഗുകളോട് കൂടിയാണ് ഉര്‍വശി ചിത്രം പങ്കുവച്ചിരിക്കുന്നത്. ലോഡിംഗ് ആണെന്നും താരം കുറിച്ചിട്ടുണ്ട്.
Hombale Films revealed Urvashi Rautela s post: എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി 'കാന്താര' ടീമും രംഗത്തെത്തിയിരിക്കുകയാണ്. ഈ അഭ്യൂഹങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നാണ് പ്രൊഡക്ഷന്‍ ഹൗസ് ഹോംബാലെ ഫിലിംസ് അറിയിച്ചിരിക്കുന്നത്. 'കാന്താര 2'ല്‍ ഉര്‍വശി റൗട്ടേലയുമായി ബന്ധപ്പെട്ടുള്ള എല്ലാ കിംവദന്തികളും തികച്ചും അടിസ്ഥാനരഹിതവും അസത്യവുമാണ്.
Urvashi Rautela requested to meet Rishab Shetty:അടുത്തിടെ ഉര്‍വശി റൗട്ടേലയും ഋഷഭ് ഷെട്ടിയും ഒരേ സ്ഥലത്ത് ഉണ്ടായിരുന്നു. അങ്ങനെയാണ് ഋഷഭ് ഷെട്ടിയെ നേരില്‍ കാണണമെന്ന് ഉര്‍വശി റൗട്ടേല അഭ്യര്‍ത്ഥിക്കുകയും ഋഷഭ് ഷെട്ടി അത് വിനയപൂർവ്വം സ്വീകരിക്കുകയും ചെയ്‌തത്. ഋഷഭിനൊപ്പമുള്ള ചിത്രം പങ്കുവച്ചതിനൊപ്പമുള്ള ഉര്‍വശിയുടെ അടിക്കുറിപ്പാണ് ഊഹാപോഹങ്ങള്‍ക്ക് തുടക്കം കുറിച്ചത്.