എൽ ജഗദമ്മ എഴാം ക്ലാസ് ബി സ്‌റ്റേറ്റ് ഫസ്‌റ്റ് (L Jagadamma Ezham Class B State First) എന്ന സിനിമയുടെ ചിത്രീകരണം കൊട്ടാരക്കരയിൽ ആരംഭിച്ചു. നടനും എംഎൽഎയുമായ ഗണേഷ് കുമാർ ആണ് സ്വിച്ചോൺ കർമം നിർവ്വഹിച്ചത്. ഉർവ്വശി (Uravashi), തിരക്കഥാകൃത്ത് സജീവ് പാഴൂർ എന്നിവർ ചേർന്ന് ആദ്യ ക്ലാപ്പടിച്ചു (L Jagadamma Ezham Class B shooting starts).
സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നല്‍കി അവരുടെ ജീവിതത്തിന്‍റെ നേർക്കാഴ്‌ചകള്‍ അവതരിപ്പിക്കുന്ന ഒരു സ്ത്രീപക്ഷ സിനിമയാണ് ചിത്രം (Women centric film). ഉർവ്വശിയാണ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ ജഗദമ്മയെ അവതരിപ്പിക്കുന്നത് (Urvashi as title character in Jagadamma Ezham Class B).
Also Read:ഇന്ദ്രന്‍സ്- ഉര്‍വശി ചിത്രം 'ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962'; ചിരിയുണര്‍ത്തി ട്രെയിലർ
സിനിമയുടെ പേരിലെ കൗതുകവും ഉർവ്വശിയുടെ കഥാപാത്രവും തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണം. എന്നാല്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഉർവ്വശിയുടെ ഭർത്താവ് ശിവ പ്രസാദ് ആണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. എവർസ്‌റ്റാർ ഇന്ത്യൻസിന്‍റെ ബാനറിൽ ഉർവ്വശി, ഫോസിൽ ഹോൾഡിംഗ്‌സ് എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം.
ബാലചന്ദ്രൻ ചുള്ളിക്കാട്, കലേഷ് രാമാനന്ദ്, നോബി, രാജേഷ് ശർമ്മ, കിഷോർ, വി കെ ബൈജു, ശൈലജ അമ്പു, രശ്‌മി അനിൽ, അഞ്ജലി സത്യനാഥ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കും. കൂടാതെ അമ്പതിലധികം പുതുമുഖങ്ങളും സിനിമയില്‍ അഭിനയിക്കും (L Jagadamma Ezham Class B cast).
Also Read:പച്ചയായ മനുഷ്യ ബന്ധങ്ങളുടെ കഥയുമായി പൊട്ടിച്ചൂട്ട്; ചിത്രീകരണം ആരംഭിച്ചു
അൻവർ അലിയുടെ ഗാനരചനയില്‍ കൈലാസ് മേനോൻ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുക. അനിൽ നായർ ഛായാഗ്രഹണവും ഷൈജൽ എഡിറ്റിംഗും നിര്‍വഹിക്കും (L Jagadamma Ezham Class B crew members).
Also Read:Indrans Bhavana Rani Movie Trailer ഉദ്വേഗജനകമായി റാണി ട്രെയിലര്‍; ഇന്‍വെസ്‌റ്റിഗേഷന്‍ ത്രില്ലറില്‍ ഭാവനയും ഇന്ദ്രന്‍സും ഉര്‍വശിയും
കലാസംവിധാനം - രാജേഷ് മേനോൻ, മേക്കപ്പ് - ഹസൻ വണ്ടൂർ, കോസ്റ്റ്യൂംസ് - കുമാർ എടപ്പാൾ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - റെജിവാൻ അബ്‌ദുൽ ബഷീർ, അസോസിയേറ്റ് ഡയറക്‌ടർ - സക്കീർ ഹുസൈൻ, മുകേഷ്, അസിസ്‌റ്റന്‍റ് ഡയറക്‌ടർ - ഷോൺ സോണി, വിഷ്‌ണു വിശിക, പ്രൊഡക്ഷൻ കൺട്രോളർ - ഷാഫി ചെമ്മാട്, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - ശ്രീക്കുട്ടൻ ധനേശൻ, പ്രൊഡക്ഷൻ മാനേജർ - ആദർശ് സുന്ദർ, സ്‌റ്റിൽസ് - നന്ദു ഗോപാലകൃഷ്‌ണൻ, പോസ്‌റ്റർ ഡിസൈനിംഗ് - ജയറാം രാമചന്ദ്രൻ, പിആർഒ - എഎസ് ദിനേശ്.