ഉര്‍വശിയും ഇന്ദ്രന്‍സും കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് 'ജലധാര പമ്പ് സെറ്റ് സിന്‍സ് 1962' (Jaladhara Pumpset Since 1962). സിനിമയുടെ സ്‌നീക്ക് പീക്ക് (Jaladhara Pumpset sneak peek) പുറത്ത് വന്നു. ഉര്‍വശിയും ഇന്ദ്രന്‍സും തമ്മിലുള്ള കൗണ്ടര്‍ സംഭാഷണമാണ് 49 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ജലധാര പമ്പ് സെറ്റ് സ്‌നീക്ക് പീക്കില്‍. ചിരിപടര്‍ത്തുന്നതാണ് ഇരുവരും തമ്മിലുള്ള സംഭാഷണം.
ഒരു ആക്ഷേപ ഹാസ്യ ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഉര്‍വശി (Urvashi), ഇന്ദ്രന്‍സ് (Indrans) എന്നിവരെ കൂടാതെ സനുഷ, സാഗർ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ആശിഷ് ചിന്നപ്പയാണ് സിനിമയുടെ സംവിധാനം.
വിജയരാഘവൻ, ടിജി രവി, ശിവജി ഗുരുവായൂർ, ജോണി ആന്‍റണി, അൽത്താഫ്, ജയൻ ചേർത്തല, കലാഭവൻ ഹനീഫ്, സജിൻ, ഹരിലാൽ പിആർ, വിഷ്‌ണു ഗോവിന്ദ്, ജോഷി മേടയിൽ, കോഴിക്കോട് ജയരാജ്, തങ്കച്ചൻ, പരമേശ്വരൻ പാലക്കാട്, ജെയ്, രാമു മംഗലപ്പള്ളി, ആദിൽ റിയാസ്ഖാൻ, അഞ്ജലി നായർ, നിഷ സാരംഗ്, സുജാത തൃശൂർ, സ്നേഹ ബാബു, നിത ചേർത്തല, ശ്രീരമ്യ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Also Read:Vivekanandan Viralanu| കമൽ- ഷൈൻ ടോം ചിത്രം 'വിവേകാനന്ദന്‍ വൈറലാണ്'; ഷൂട്ടിങ് പൂര്‍ത്തിയായി
വണ്ടര്‍ ഫ്രെയിംസ് ഫിലിം ലാന്‍റിന്‍റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗര്‍, ആര്യ പൃഥ്വിരാജ്, സംഗീത ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. വണ്ടര്‍ ഫ്രെയിംസ് ഫിലിം ലാന്‍റിന്‍റെ ആദ്യ നിര്‍മാണ സംരംഭം കൂടിയാണ് 'ജലധാര പമ്പ് സെറ്റ് സിന്‍സ് 1962'.
സജിത് പുരുഷോത്തമൻ ആണ് ഛായാഗ്രഹണം. രതിന്‍ രാധാകൃഷ്‌ണന്‍ എഡിറ്റിങ് നിര്‍വഹിക്കുന്നു. ആശിഷ് ചിന്നപ്പ, പ്രജിന്‍ എം പി എന്നിവരാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കഥ - സാനു കെ ചന്ദ്രന്‍, ഗാനരചന - മനു മഞ്ജിത്, ബി കെ ഹരിനാരായണൻ, സംഗീതം, ബിജിഎം - കൈലാസ്, ഗായകർ - കെഎസ് ചിത്ര, വൈഷ്‌ണവ്, ഗിരീഷ്, കല - ദിലീപ് നാഥ്, മേക്കപ്പ് - സിനൂപ് രാജ്, കോസ്റ്റ്യൂംസ് - അരുണ്‍ മനോഹര്‍.
ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - രാജേഷ് അടൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബിജു കെ തോമസ്, കാസ്‌റ്റിംഗ് ഡയറക്‌ടര്‍ - ജോഷി മേടയില്‍, വിഎഫ്എക്‌സ് - ശബരീഷ്, സൗണ്ട് ഡിസൈന്‍ - ധനുഷ് നായനാര്‍, ഫിനാൻസ് കൺട്രോളർ - ശ്രീക്കുട്ടൻ, ഓഡിയോഗ്രാഫി - വിപിന്‍ നായര്‍, ലൈവ് ആക്ഷന്‍ സ്‌റ്റുഡിയോസ്, സ്‌റ്റില്‍സ് - നൗഷാദ് കണ്ണൂര്‍, പബ്ലിസിറ്റി ഡിസൈന്‍ - 24 എഎം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - വിനോദ് ശേഖർ, വിനോദ് വേണുഗോപാൽ, പിആര്‍ഒ - എഎസ് ദിനേശ്.
Also Read:'പെൺകുട്ടിയെ മകളെ പോലെയാണ് കാണുന്നത്, ഡബ്ലിയുസിസിയെ തള്ളിപ്പറഞ്ഞില്ല'; മാപ്പപേക്ഷയുമായി ഇന്ദ്രന്‍സ്