കേരളം

kerala

ETV Bharat / entertainment

ഒട്ടകപ്പുറത്തേറി ഉണ്ണി മുകുന്ദന്‍; വൈറല്‍ ചിത്രം പങ്കുവച്ച് താരം - ഒട്ടകപ്പുറത്തേറി ഉണ്ണി മുകുന്ദന്‍

Unni Mukundan produced by Shefeekinte Santhosham: 'മേപ്പടിയാന്‍റെ' വിജയത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഷെഫീക്കിന്‍റെ സന്തോഷം'. സിനിമയില്‍ ഉണ്ണി മുകുന്ദന്‍റെ അച്ഛനും വേഷമിടുന്നുണ്ട്.

Shefeekinte Santhosham second look poster  Shefeekinte Santhosham motion poster  Unni Mukundan produced by Shefeekinte Santhosham  ഒട്ടകപ്പുറത്തേറി ഉണ്ണി മുകുന്ദന്‍  Unni Mukundan starrer Shefeekinte Santhosham
ഒട്ടകപ്പുറത്തേറി ഉണ്ണി മുകുന്ദന്‍; വൈറല്‍ ചിത്രം പങ്കുവച്ച് താരം

By

Published : Aug 1, 2022, 1:45 PM IST

Shefeekinte Santhosham motion poster: ഉണ്ണി മുകുന്ദന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഷെഫീക്കിന്‍റെ സന്തോഷം'. ചിത്രത്തിന്‍റെ സെക്കന്‍ഡ്‌ ലുക്ക് മോഷന്‍ പോസ്‌റ്റര്‍ പുറത്തിറങ്ങി. അറബി വേഷം കെട്ടി ഒട്ടകപ്പുറത്തിരിക്കുന്ന ഉണ്ണി മുകുന്ദനെയാണ് പോസ്‌റ്ററില്‍ കാണാനാവുക. ഉണ്ണി മുകുന്ദന്‍ തന്നെയാണ് മോഷന്‍ പോസ്‌റ്റര്‍ താരത്തിന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിരിക്കുന്നത്.

റിയലിസ്‌റ്റിക്‌ ഫാമിലി എന്‍റര്‍ടെയിനര്‍ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്. പാറത്തോട്‌ എന്ന ചെറു ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖിന്‍റെ കഥയാണ് ചിത്രം പറയുന്നത്. മറ്റുള്ളവരെ സഹായിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ആളാണ് ഷെഫീഖ്.

Unni Mukundan produced by Shefeekinte Santhosham: ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറിലാണ് ചിത്രത്തിന്‍റെ നിര്‍മാണം. 'മേപ്പടിയാന്‍റെ' വിജയത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഷെഫീക്കിന്‍റെ സന്തോഷം'. സിനിമയില്‍ ഉണ്ണി മുകുന്ദന്‍റെ അച്ഛനും വേഷമിടുന്നുണ്ട്. ഇക്കാര്യം താരം നേരത്തെ അറിയിച്ചിരുന്നു.

നവാഗതനായ അനൂപ് പന്തളം തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നു. മനോജ്‌ കെ.ജയന്‍, ബാല, ദിവ്യാ പിള്ള, ആത്മീയ രാജന്‍, മിഥുന്‍ രമേശ്‌, ജോര്‍ഡി പൂഞ്ഞാര്‍, ഷഹീന്‍ സിദ്ദിഖ്‌, സ്‌മിനു സിജോ എന്നിവരും ചിത്രത്തില്‍ അണിനിരക്കും. എല്‍ദോ ഐസക്‌ ഛായാഗ്രഹണവും നൗഫല്‍ അബ്‌ദുള്ള എഡിറ്റിംഗും നിര്‍വഹിക്കും. ഷാന്‍ റഹ്മാനാണ് സംഗീതം.

Also Read: 'വെറുതെ മഞ്ജു ചേച്ചിയെ വലിച്ചിഴക്കരുത്‌'; അഭ്യര്‍ഥനയുമായി ഉണ്ണി മുകുന്ദന്‍

ABOUT THE AUTHOR

...view details