കേരളം

kerala

ETV Bharat / entertainment

'ഇത് ഞാന്‍ നിനക്ക് വേണ്ടി ചെയ്യും'; ബാലയുടെ വീഡിയോ ക്ലിപ് പങ്കുവച്ച് ഉണ്ണി മുകുന്ദന്‍ - ബാല

Unni Mukundan shares Bala video clip: ഷെഫീക്കിന്‍റെ സന്തോഷത്തെ കുറിച്ചുള്ള ബാലയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ഉണ്ണി മുകുന്ദന്‍.

Unni Mukundan shares Bala video clip  Bala video clip  Unni Mukundan  Bala  ബാലയുടെ വീഡിയോ ക്ലിപ്  വീഡിയോ ക്ലിപ് പങ്കുവച്ച് ഉണ്ണി മുകുന്ദന്‍  ഉണ്ണി മുകുന്ദന്‍  ബാല  ബാലയുടെ വീഡിയോ ക്ലിപ് പങ്കുവച്ച് ഉണ്ണി മുകുന്ദന്‍
ബാലയുടെ വീഡിയോ ക്ലിപ് പങ്കുവച്ച് ഉണ്ണി മുകുന്ദന്‍

By

Published : Dec 11, 2022, 4:03 PM IST

ഉണ്ണി മുകുന്ദന്‍റെ 'ഷെഫീക്കിന്‍റെ സന്തോഷം' ആണിപ്പോള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മാധ്യമ ശ്രദ്ധ നേടുന്നത്. വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുമ്പോള്‍ 'ഷെഫീക്കിന്‍റെ സന്തോഷം' സിനിമയെ കുറിച്ചും ഉണ്ണി മുകുന്ദനെ കുറിച്ചുമുള്ള ബാലയുടെ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.

ഉണ്ണി മുകുന്ദന്‍ നിര്‍മിച്ച സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തുന്ന ബാലയേയാണ് വീഡിയയില്‍ കാണാനാവുക. 'സിനിമയുടെ ഒരു വരി മാത്രം എന്നോട് പറഞ്ഞതെ ഉള്ളൂ. അപ്പോള്‍ ഞാന്‍ ഉണ്ണിയുടെ അടുത്തൊരു കാര്യം പറഞ്ഞു. ഞാന്‍ ഒരു സിനിമ നിര്‍മിച്ചപ്പോള്‍ നീയൊരു വാക്കു പോലും എന്നോട് ചോദിച്ചില്ല. കഥാപാത്രത്തെ കുറിച്ച് ഒന്നും ചോദിക്കാതെ വന്ന് അഭിനയിച്ചു. നീ പ്രൊഡ്യൂസ്‌ ചെയ്യുമ്പോള്‍ ഞാനും അങ്ങനെ വരും. ഇത് ഞാന്‍ നിനക്ക് വേണ്ടി ചെയ്യും എന്ന് പറഞ്ഞു.

ഉണ്ണി ഒരു നായകന്‍ ആയത് കൊണ്ടല്ല, നല്ല മനുഷ്യന്‍ ആയത് കൊണ്ട്, ഒരു നല്ല മനസ്സ് ഉള്ളത് കൊണ്ടാണ് ഞാന്‍ ഉണ്ണിയുടെ സിനിമയില്‍ അഭിനയിക്കുന്നത്. ഉണ്ണി അഭിനയിക്കുന്ന സിനിമയുടെ സെറ്റില്‍ വന്നപ്പോഴുണ്ടായ അനുഭവവും ഞാന്‍ ഓര്‍ക്കുന്നു. എന്‍റെ കയ്യില്‍ പിടിച്ച് ഉണ്ണി പറഞ്ഞു. നിങ്ങളെ പോലുള്ള ആളുകള്‍ സിനിമയില്‍ തിരിച്ചു വരണം. ആ നല്ല മനസ്സ് സിനിമ ഇന്‍ഡസ്‌ട്രിയില്‍ കുറച്ച് പേര്‍ക്കേ ഉള്ളൂ'-ബാല പറഞ്ഞു.

'ബാലയ്‌ക്ക് എല്ലാ ആശംസകളും' എന്ന അടിക്കുറിപ്പോടു കൂടിയാണ് ഉണ്ണിമുകുന്ദന്‍ വീഡിയോ ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌തത്. 'എന്നെ പിന്തുണച്ച് സംസാരിച്ച എല്ലാ സുമനസ്സുകള്‍ക്കും ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തുന്നു. 'മാളികപ്പുറം' ആണ് അടുത്തതായി റിലീസിനൊരുങ്ങുന്ന എന്‍റെ ചിത്രം. മിക്കവാറും ഡിസംബറിലാകും റിലീസ്', ഇപ്രകാരമാണ് ഉണ്ണി മുകുന്ദന്‍ കുറിച്ചത്.

Also Read:'പ്രതിഫലം കിട്ടിയോന്ന് അറിയാന്‍ ചില മാധ്യമങ്ങള്‍ എന്നെ വിളിച്ചിരുന്നു': ഷാന്‍ റഹ്മാന്‍

ABOUT THE AUTHOR

...view details