Unni Mukundan reacts to Youtuber: ഉണ്ണി മുകുന്ദന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'മാളികപ്പുറം'. തിയേറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട് യൂട്യൂബറെ ചീത്ത വിളിച്ച സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. തന്‍റെ മാതാപിതാക്കളെ കുറിച്ചും സിനിമയില്‍ അഭിനയിച്ച കുട്ടിയെ പറ്റിയും മോശം പറഞ്ഞതിനാലാണ് താന്‍ വൈകാരികമായി പ്രതികരിച്ചതെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. നീണ്ട ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് വിശദീകരണ കുറിപ്പുമായി താരം രംഗത്തെത്തിയിരിക്കുന്നത്.
Unni Mukundan Facebook post: 'തെറ്റ് സംഭവിച്ചു എന്നൊന്നും ഞാൻ പറയുന്നില്ല, പക്ഷേ ഇന്നലെ ആ വ്യക്തിയെ, ഞാൻ 15 മിനിറ്റിന് ശേഷം വിളിച്ചു മാപ്പു ചോദിച്ചിരുന്നു. തിരിച്ച് അദ്ദേഹം എന്നോടും മാപ്പ് പറഞ്ഞിരുന്നു. വീഡിയോ യൂട്യൂബില്‍ വന്നത് വ്യൂസിന് വേണ്ടിയാകാം. എന്നോടുള്ള തീർത്താൽ തീരാത്ത ദേഷ്യം കൊണ്ടുമാവാം. മാൻലി ആയിട്ട് സംസാരിക്കണം എന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് നേരിട്ട് വിളിച്ച് കാര്യം പറഞ്ഞത്.
Unni Mukundan reveals about Youtuber s phone call: സിനിമ റിവ്യൂ ചെയ്യണം, അഭിപ്രായങ്ങൾ പറയണം. അത് പൈസയും സമയവും ചിലവാക്കുന്ന ഓരോ പ്രേക്ഷകന്‍റെയും അവകാശമാണ്.. എന്‍റെ ദേഷ്യം, സങ്കടം അത് ആ വ്യക്തിയുടെ പേർസനൽ പരാമർശങ്ങളോടാണ്. നിങ്ങൾ ഒരു വിശ്വാസി അല്ല!! എന്നു വച്ചു ഞാൻ അയ്യപ്പനെ വിറ്റു എന്നു പറയാൻ ഒരു യുക്തിയുമില്ലാ. എന്നെ വളർത്തിയവർ എന്നെ ഇങ്ങനെയാക്കി എന്നു പറയുമ്പോ, അത് അച്ഛനെയും അമ്മയേയും മോശം പറയുന്നതായി മാത്രമേ എനിക്ക് കാണാൻ സാധിക്കു.
എന്‍റെ പ്രതികരണം മോശമായി എന്ന് എനിക്ക് തോന്നിയതു കൊണ്ട് മാത്രമാണ് ഞാൻ ആ വ്യക്തിയെ വിളിച്ച് 15 മിനിറ്റ് മുകളിൽ വിളിച്ച് മാപ്പ് ചോദിച്ചതും. എന്നാൽ സിനിമ അഭിപ്രായങ്ങൾ ആവാം, പക്ഷെ വീട്ടുകാരെയോ എന്‍റെ ചിന്തകളെയോ ആലോചിച്ച് ആവരുതേ ഒരോന്ന് പ്രസന്‍റ് ചെയേണ്ടത് എന്നെ ഞാൻ പറഞ്ഞിട്ടുള്ളു, ഉദ്ദേശിച്ചിട്ടുള്ളു. ആദ്യ ഫോൺ കോൾ റെക്കോർഡ് അല്ല എന്ന് പറഞ്ഞിട്ട് റെക്കോർഡ് ചെയ്‌ത സ്ഥിതിക്ക് രണ്ടാമത്തെതും റെക്കോർഡ് ആവണം… അത് ഒരു പക്ഷേ ആ വ്യക്തി അറിഞ്ഞു ചെയ്‌തതോ അറിയാതെ ചെയ്‌തതോ ആവാം!! എന്തും ആയിക്കോട്ടേ!!