Shefeekkinte Santhosham trailer: ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഷെഫീക്കിന്‍റെ സന്തോഷം'. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു സമ്പൂര്‍ണ കുടുംബ ചിത്രമാണ് 'ഷെഫീക്കിന്‍റെ സന്തോഷം' എന്നാണ് 2.21 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ നല്‍കുന്ന സൂചന.
ഉണ്ണി മുകുന്ദന്‍ ഹൈലൈറ്റാകുന്ന ട്രെയിലറില്‍ ദിവ്യ പിള്ള, ബാല, മനോജ് കെ. ജയന്‍, മിഥുന്‍ തുടങ്ങിയവരും മിന്നിമറയുന്നു. ദിസ് ഈസ് റാങ്, ലാജിക്കലാ തിങ്ക് പന്റാ തുടങ്ങി ബാലയുടെ ഡയലോഗുകളും ട്രെയിലറിന്‍റെ ആകര്‍ഷണങ്ങളിലൊന്നാണ്.
നര്‍മ പ്രാധാന്യത്തിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പാറത്തോട് എന്ന ചെറു ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്‍റെ കഥയാണ് ചിത്രം പറയുന്നത്. നവംബര്‍ 25ന് ചിത്രം തിയേറ്ററുകളിലെത്തും.