കേരളം

kerala

ETV Bharat / entertainment

ഉണ്ണി മുകുന്ദന്‍റെ ജയ് ഗണേഷ് റിലീസ് തീയതി പുറത്ത്

Ganesh Release date ഉണ്ണിമുകുന്ദന്‍ ഫിലിംസിന്‍റെ മൂന്നാമത്തെ നിര്‍മാണ സംരംഭമാണ് 'ജയ്‌ ഗണേഷ്'. ഉണ്ണി മുകുന്ദനും സംവിധായകന്‍ രഞ്ജിത് ശങ്കറും ചേര്‍ന്നാണ് നിര്‍മാണം.

Jai Ganesh Release date announced  Jai Ganesh Release  Jai Ganesh movie  Unni Mukundan movie  Unni Mukundan latest movies  ഉണ്ണി മുകന്ദന്‍റെ ജയ് ഗണേഷ്  ജയ് ഗണേഷ് റിലീസ് തീയതി പുറത്ത്  ജയ് ഗണേഷ് റിലീസ്  ഉണ്ണി മുകന്ദന്‍  ജയ്‌ ഗണേഷ്  Jai Ganesh  Unni Mukundan  Unni Mukundan Ranjith Sankar movie  Unni Mukundan latest movies  ഉണ്ണിമുകുന്ദന്‍ ഫിലിംസ് ചിത്രങ്ങള്‍
Jai Ganesh Release date announced

By ETV Bharat Kerala Team

Published : Dec 14, 2023, 7:11 PM IST

ഉണ്ണി മുകുന്ദന്‍റെ (Unni Mukundan) ഏറ്റവും പുതിയ ചിത്രം 'ജയ്‌ ഗണേഷി'ന്‍റെ (Jai Ganesh) റിലീസ് തീയതി പുറത്ത്. 2024 ഏപ്രില്‍ 11നാകും ചിത്രം തിയേറ്ററുകളില്‍ എത്തുക (Jai Ganesh Release date announced). പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ സിനിമയുടെ സംവിധാനം രഞ്ജിത് ശങ്കര്‍ (Ranjith Sankar) ആണ്.

അടുത്തിടെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. നവംബര്‍ 11ന് ആരംഭിച്ച 'ജയ്‌ ഗണേഷി'ന്‍റെ ചിത്രീകരണം എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്. കൊച്ചിയിലെ തൃക്കാക്കര അമ്പലത്തില്‍ വച്ചായിരുന്നു സിനിമയുടെ പൂജ (Jai Ganesh Pooja ceremony). ഉണ്ണി മുകുന്ദന്‍റെ അച്ഛന്‍ എം മുകുന്ദനാണ് സിനിമയ്‌ക്ക് ഫസ്‌റ്റ് ക്ലാപ്പ് അടിച്ചത്.

നേരത്തെ 'ജയ്‌ ഗണേഷി'ന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു (Jai Ganesh First Look Poster). വീല്‍ ചെയറില്‍ ഇരിക്കുന്ന ഉണ്ണി മുകുന്ദന്‍ ആയിരുന്നു ഫസ്‌റ്റ് ലുക്കില്‍. 'ജയ്‌ ഗണേഷി'ന്‍റെ ഫസ്‌റ്റ് ലുക്ക് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

ഉണ്ണിമുകുന്ദന്‍ ഫിലിംസിന്‍റെ മൂന്നാമത്തെ നിര്‍മാണ സംരംഭം കൂടിയാണ് 'ജയ്‌ ഗണേഷ്'. ഉണ്ണി മുകുന്ദനും സംവിധായകന്‍ രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുക (Unni Mukundan Ranjith Sankar movie). 'ജയ്‌ ഗണേഷി'ല്‍ ടൈറ്റില്‍ റോളില്‍ ഗണപതിയായാണ് ഉണ്ണി മുകുന്ദന്‍ വേഷമിടുക (Unni Mukundan as Ganesh).

തന്‍റെ കരിയറിലെ വ്യത്യസ്‌തമായ വേഷമാകും ചിത്രത്തിലേതെന്നാണ് താരം പറയുന്നത്. 'ജയ്‌ ഗണേഷി'ലെ കഥാപാത്രത്തിനായി അനുയോജ്യനായ ഒരു നടനെ കണ്ടെത്താന്‍ സംവിധായകന്‍ രഞ്ജിത്തിന് ഒരുപാട് അലയേണ്ടി വന്നിരുന്നു. ഇക്കാര്യം സിനിമയുടെ പ്രഖ്യാപന വേളയില്‍ രഞ്ജിത് തന്നെ വ്യക്തമാക്കുകയായിരുന്നു.

'ജയ്‌ ഗണേഷ് എഴുതിയ ശേഷം ഞാന്‍ ഒരു നടനെ തെരയുകയായിരുന്നു. 'മാളികപ്പുറം' എന്ന സിനിമയ്‌ക്ക് ശേഷം ഏഴ് മാസത്തോളം ചിത്രീകരണം ഒന്നും ഇല്ലാതിരുന്ന ഉണ്ണി മുകുന്ദന്‍ ശരിയായൊരു തിരക്കഥയ്‌ക്കായി കാത്തിരിക്കുകയായിരുന്നു. ഞങ്ങൾ 'ജയ്‌ ഗണേഷി'നെ കുറിച്ച് ചർച്ച ചെയ്‌തു.

അദ്ദേഹത്തിന് തിരക്കഥ ഇഷ്‌ടമായി. ഞാൻ എന്‍റെ നടനെ കണ്ടെത്തി. ഞങ്ങൾ ഇരുവരും ചേര്‍ന്നാണ് ജയ്‌ ഗണേഷ് നിര്‍മിക്കുക. ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു യാത്ര ആയിരിക്കും ഇത്. ഈ യാത്രയുടെ ഓരോ ഘട്ടവും ഞങ്ങൾ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു' - രഞ്ജിത് ശങ്കര്‍ മുമ്പൊരിക്കല്‍ പറഞ്ഞു.

മിഹമ നമ്പ്യാര്‍ ആണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍റെ നായികയായി എത്തുന്നത്. ജോമോളും സുപ്രധാന വേഷത്തിലെത്തും. ഒരു ക്രിമിനല്‍ ലോയറുടെ വേഷമാണ് സിനിമയില്‍ ജോമോള്‍ക്ക്. ഒരിടവേളയ്‌ക്ക് ശേഷം ജോമോള്‍ മലയാള സിനിമയിലേയ്‌ക്ക് തിരികെ എത്തുന്നു എന്ന പ്രത്യേകതയും 'ജയ്‌ ഗണേഷി'നുണ്ട്.

അതേസമയം 'മാളികപ്പുറം' ആണ് ഉണ്ണി മുകുന്ദന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം. അയ്യപ്പന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ പ്രത്യക്ഷപ്പെട്ടത്. തിയേറ്ററുകളില്‍ മികച്ച വിജയം നേടിയ ചിത്രം ഒടിടിയിലും റിലീസ് ചെയ്‌തിരുന്നു. ഡിസ്‌നി പ്ലസ്‌ ഹോട്‌സ്‌റ്റാറിലാണ് 'മാളികപ്പുറം' സ്‌ട്രീമിങ് നടത്തി വരുന്നത്.

Also Read:ഉണ്ണി മുകുന്ദന്‍ വീല്‍ ചെയറില്‍; ജയ്‌ ഗണേഷ്‌ ഫസ്‌റ്റ് ലുക്ക് ശ്രദ്ധേയം

ABOUT THE AUTHOR

...view details