മുംബൈ: നടി ക്രിസൻ പെരേരയെ കബളിപ്പിച്ച് ലഹരി കേസിൽ കുടുക്കിയെന്നാരോപിച്ച് രണ്ട് പേരെ മുംബൈ പൊലീസ് അറസ്‌റ്റ് ചെയ്‌തു. യുഎഇയിലെ ഷാർജ നഗരത്തിൽ വച്ചാണ് ട്രോഫിയിൽ മയക്കുമരുന്നുമായി താരം പൊലീസ് പിടിയിലായത്. രവി ബൊഭതെ, ആന്‍റണി പോൾ എന്നിവരെയാണ് കേസിൽ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
വെബ് സീരിസിൽ അവസരം വാഗ്‌ദാനം നൽകി: ഹോളിവുഡ് വെബ് സീരീസിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന വാഗ്‌ദാനത്തിൽ നടി ക്രിസൻ പെരേരയെ ഷാർജയിലേക്ക് ഓഡീഷനായി അയക്കുകയായിരുന്നു. നടിയുടെ അമ്മ പ്രമീള പരേരയുടെ പരാതിയിലാണ് സംഭവത്തിൽ പൊലീസ് കേസെടുത്തത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഒരു പ്രൊജക്‌റ്റിൽ വെബ് സീരിസ് ഫിനാൻസറായാണ് പ്രതി രവി ബോഭതെ ക്രിസനെ ബന്ധപ്പെട്ടതെന്ന് പ്രമീള പെരേര പറഞ്ഞു.
ബോഭതെയുമായി കരാർ ഉറപ്പിച്ച ശേഷം ഓഡീഷനായി ക്രിസനെ വിദേശത്തേക്ക് അയക്കുന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനത്തിലെത്തിയിരുന്നു. ദുബായിലേയ്‌ക്ക് പോകാനാണ് ക്രിസൻ പെരേര ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ മുംബൈയിൽ നിന്ന് ഷാർജയിലേയ്‌ക്ക് ഏപ്രിൽ ഒന്നിന് പോകാൻ പിന്നീട് തീരുമാനമായി.
also read:'വർഷങ്ങളായി കാത്തിരുന്നത് ഈ ദിവസത്തിനായി'; ആര്യന്‍ ഖാന്‍റെ സംവിധാനത്തില്‍ ഷാരൂഖ് നായകന്‍
ഷാർജയിൽ വച്ച് ലഹരിക്കേസിൽ പിടിയിൽ: ശേഷം പ്രമീള വസ്‌തു ഇടപാട് പൂർത്തിയാക്കാനെന്ന പേരിൽ ആന്‍റണി പോളിനൊപ്പം ഹൈദരാബാദിലേയ്‌ക്ക് പോകുകയായിരുന്നു. ഏപ്രിൽ മൂന്നിനാണ് ക്രിസൻ തിരിച്ചെത്തേണ്ടിയിരുന്നത്. എന്നാൽ ഷാർജ വിമാനത്താവളത്തിൽ വച്ച് ലഹരി വസ്‌തുവുമായി ക്രിസൻ പെരേര പിടിയിലായതായി പ്രമീളയ്‌ക്ക് കോൾ വരികയായിരുന്നു.