സണ്ണി വെയ്‌നും (Sunny Wayne) ലുക്‌മാനും (Lukman Avaran) കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ടര്‍ക്കിഷ് തര്‍ക്കം' (Turkish Tharkkam). 'ടര്‍ക്കിഷ് തര്‍ക്ക'ത്തിന്‍റെ ടൈറ്റില്‍ പോസ്‌റ്റര്‍ (Turkish Tharkkam First Look Poster) പുറത്തിറങ്ങി. ലുക്‌മാനും സണ്ണി വെയ്‌നും തങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെ ടൈറ്റില്‍ പോസ്‌റ്റര്‍ പങ്കുവച്ചിട്ടുണ്ട്.
'ടര്‍ക്കിഷ് തര്‍ക്കം ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തുവിടുന്നു.. നവാസ് സുലൈമാന്‍റെ ചിത്രത്തില്‍ സണ്ണി വെയ്‌ന്‍, ലുക്‌മാന്‍ അവറാന്‍ ഉള്‍പ്പെടെ 63 മറ്റ് കലാകാരന്‍മാരും അണിനിരക്കും.' -ഇപ്രകാരം കുറിച്ച് കൊണ്ടാണ് ലുക്‌മാനും സണ്ണി വെയ്‌നും ടൈറ്റില്‍ പോസ്‌റ്റര്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം സണ്ണി വെയ്‌നിന്‍റെയും ലുക്‌മാന്‍റെയും ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു (Sunny Wayne Lukman Avaran viral video). 'തര്‍ക്കം ഗുരുതരം' എന്ന അടിക്കുറിപ്പില്‍ ലുക്ക്‌മാന്‍റെ സോഷ്യല്‍ മീഡിയ ഫാന്‍ പേജുകളില്‍ പ്രചരിച്ച വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചു. സണ്ണി വെയ്‌നും ലുക്‌മാനും തങ്ങളുടെ പുതിയ ചിത്രമായ 'ടര്‍ക്കിഷ് തര്‍ക്ക'ത്തെ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ ആയിരുന്നു അത്.
അതേസമയം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് അടിപിടിയും തർക്കവും ഉണ്ടാകുന്ന വീഡിയോ പുറത്തു വിട്ടതെന്ന് സണ്ണി വെയ്‌നും ലുക്‌മാനും പ്രതികരിച്ചു (Turkish Tharkkam promotion video). സിനിമയ്‌ക്ക് വേറിട്ട പബ്ലിസിറ്റി മാത്രമാണ് തങ്ങള്‍ ഉദ്ദേശിച്ചതെന്നും അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ഇരുവരും പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പറയുന്നു.