Trisha told Mani Ratnam advice: താനും ഐശ്വര്യയും തമ്മില്‍ അത്ര അടുപ്പം വേണ്ടെന്ന് സംവിധായകന്‍ മണിരത്നം പറഞ്ഞതായി തെന്നിന്ത്യന്‍ താര സുന്ദരി തൃഷ. 'പൊന്നയിന്‍ സെല്‍വ'നിലെ ഷൂട്ടിംഗിനിടെയാണ് തൃഷയോടും ഐശ്വര്യയോടും മണിരത്‌നം ഇപ്രകാരം വ്യക്തമാക്കിയത്. 'പൊന്നിയിന്‍ സെല്‍വ'നിലെ കഥാപാത്രങ്ങളാണ് നന്ദിനിയും കുന്ദവിയും.
നന്ദിനിയായി ഐശ്വര്യയും കുന്ദവിയായി തൃഷയുമാണ് വേഷമിട്ടത്. നന്ദിനിയും കുന്ദവിയും കാണുന്ന സീന്‍ എടുക്കുമ്പോള്‍ തങ്ങള്‍ വളരെ സൗഹൃദത്തോടെ സംസാരിക്കുന്ന കണ്ടിട്ടാണ് സംവിധായകന്‍ തങ്ങളോട് ഇത്ര അടുപ്പം വേണ്ടന്ന് പറഞ്ഞതെന്ന് തൃഷ പറയുന്നു. ഒരു അഭിമുഖത്തിലാണ് ഐശ്വര്യയുമായുള്ള അഭിനയ വിശേഷം തൃഷ പങ്കുവച്ചത്.
'ഐശ്വര്യ വളരെ ലവ്‌ലിയാണ്. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ മണിസാര്‍ വന്ന് ഞങ്ങളോട് പറഞ്ഞു ഇത്ര ക്ലോസായിരിക്കാന്‍ പാടില്ലെന്ന്. നിങ്ങള്‍ ഒരുപാട് സംസാരിക്കുന്നുണ്ട്. ചെയ്യാന്‍ പോകുന്ന സീനില്‍ ഞങ്ങള്‍ ഇതുപോലെയല്ല വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ തമ്മില്‍ ഇത്ര സൗഹൃദം ഈ സീനില്‍ വേണ്ടെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു.