Trisha Krishnan joins Thalapathy Vijay movie: വീണ്ടും ദളപതി വിജയ്‌യുടെ നായിക ആകാനൊരുങ്ങി തൃഷ കൃഷ്‌ണന്‍. ലോകേഷ് കനകരാജിന്‍റെ 'ദളപതി 67' എന്ന് താത്‌കാലികമായി പേരിട്ടിക്കുന്ന ചിത്രത്തിലാണ് തൃഷ വിജയ്‌ക്കൊപ്പം എത്തുക. 'ഗില്ലി', 'കുരുവി', 'തിരുപ്പാച്ചി', 'ആദി' എന്നീ സിനിമകള്‍ കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്.
Trisha Krishnan in Thalapathy 67: തൃഷ 'ദളപതി 67'ല്‍ ജോയിന്‍ ചെയ്യുന്ന വിവരം നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോ ആണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവച്ചിരിക്കുന്നത്. '14 വര്‍ഷങ്ങള്‍ക്ക് ശേഷം സെന്‍സേഷണല്‍ ഓണ്‍ സ്‌ക്രീന്‍ ജോഡികളെ ഒരിക്കല്‍ കൂടി കണ്ടുമുട്ടാന്‍ തയ്യാറാകൂ..' -ഇപ്രകാരമാണ് സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.
Seven Screen studios shares Trisha s poster: ദളപതി വിജയ്, ദളപതി 67 എന്നീ ഹാഷ്‌ടാഗുകളോടെ തൃഷ കൃഷ്‌ണന്‍, ലോകേഷ് കനകരാജ്, ജഗദീഷ് പളനിസാമി എന്നിവരെ ടാഗ് ചെയ്‌ത് കൊണ്ടാണ് പ്രൊഡക്ഷന്‍ ബാനറിന്‍റെ കുറിപ്പ്. തൃഷയുടെ പോസ്‌റ്ററും, തൃഷയും വിജയ്‌യും ഒന്നിച്ചുള്ള മുന്‍കാല സിനിമകളുടെ ക്ലിപ്പിംഗും സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
Trisha about Thalapathy 67: 'ദളപതി 67'ന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതിന്‍റെ സന്തോഷവും തൃഷ പങ്കുവച്ചിട്ടുണ്ട്. 'എനിക്ക് പ്രിയപ്പെട്ട ചില ആളുകള്‍ അണിനിരക്കുന്ന ഐതിഹാസികമായ ഒരു പദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ നന്ദിയുണ്ട്. മികച്ച ഒരു ടീമിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതിലും നന്ദിയുണ്ട്. വരാനിരിക്കുന്ന ആവേശകരമായ സമയങ്ങള്‍'- സിനിമയെ കുറിച്ച് തൃഷ പറഞ്ഞു.