കേരളം

kerala

ETV Bharat / entertainment

ടൊവിനോയുടെ 'നീലവെളിച്ചം' ഒരു ദിവസം മുന്നേയെത്തും - reema kallingal new movie

ആഷിഖ് അബുവിൻ്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനാകുന്ന 'നീലവെളിച്ചം' സിനിമയുടെ റിലീസ് തീയതി മാറ്റി. ഏപ്രിൽ 21 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഏപ്രിൽ 20 ന് തിയേറ്ററുകളിലെത്തും.

neelavelicham  നീലവെളിച്ചം  Tovinos neelavelicham will arrive one day earlier  ആഷിഖ് ആബു  ആഷിക് ആബു  ടൊവിനോ തോമസ്  neelavelicham release date  ഏപ്രിൽ 20  കൊച്ചി  നീലവെളിച്ചം റിലീസ്
ടൊവിനോയുടെ 'നീലവെളിച്ചം' ഒരു ദിവസം മുന്നേയെത്തും

By

Published : Mar 26, 2023, 4:54 PM IST

കൊച്ചി :ബ്രഹ്മാണ്ഡ ഹിറ്റ് ചിത്രം തല്ലുമാലയ്ക്ക്‌ ശേഷം ടൊവിനോ തോമസ് നായകനായെത്തുന്ന സിനിമയാണ് ‘നീലവെളിച്ചം’. മലയാളികൾ എക്കാലവും തങ്ങളുടെ ഹൃദയത്തിൽ സൂക്ഷിച്ചുവയ്ക്കു‌ന്ന ഒരു പറ്റം കൃതികളുടെ രചയിതാവായ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ‘നീലവെളിച്ചം’ എന്ന നോവലിനെ ആസ്‌പദമാക്കിയാണ് സംവിധായകൻ ആഷിഖ് അബു ‘നീലവെളിച്ചം’ അണിയിച്ചൊരുക്കുന്നത്.

ഹൊറർ വിഭാഗത്തിൽ ഒരുങ്ങുന്ന സിനിമയുടെ പോസ്റ്റർ ഇറങ്ങിയതുമുതൽ പ്രേക്ഷകർ സിനിമയ്ക്കു‌വേണ്ടിയുള്ള കാത്തിരിപ്പിലാണ്. വൈക്കം മുഹമ്മദ് ബഷീർ ആയുള്ള ടൊവിനോയുടെ വേഷപ്പകര്‍ച്ച ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു. വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജൻമദിനത്തിനായിരുന്നു ടൊവിനോ തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ താൻ വൈക്കം മുഹമ്മദ് ബഷീറായുള്ള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചത്.

പ്രേതബാധയുണ്ട് എന്ന് ആളുകൾ വിശ്വസിക്കുന്ന ഒരു വീട്ടിൽ താമസിക്കാൻ എത്തുന്ന ഒരു യുവകഥാകൃത്തിന് ആ വീട്ടിൽ നേരിടേണ്ടി വരുന്ന അസാധാരണമായ സംഭവങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ആ വീട്ടിൽ കുടികൊള്ളുന്നു എന്ന് വിശ്വസിക്കുന്ന ആത്മാവുമായി കഥാകൃത്ത് സ്ഥാപിക്കുന്ന ബന്ധത്തെ ആസ്‌പദമാക്കിയാണ് ‘നീലവെളിച്ചം’ ഒരുങ്ങുന്നത്.

ഏപ്രിൽ 21 മാറ്റി ഏപ്രിൽ 20 : നേരത്തെ ഏപ്രിൽ 21 ന് റിലീസ് ചെയ്യാനിരുന്ന സിനിമ ഇപ്പോൾ തീയതി മാറ്റി നിശ്ചയിച്ച് ഒരു ദിവസം മുന്നേ ഏപ്രിൽ 20 ന് തിയേറ്ററുകളിലെത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ടൊവിനോ തോമസ് തന്നെയാണ് ഈ വിവരം തൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പുറത്തുവിട്ടത്. സിനിമയിലെ കുപ്രസിദ്ധി നേടിയ വീടിൻ്റെ ഗേറ്റിനുമുൻപിൽ ടൊവിനോ പിൻതിരിഞ്ഞ് നിൽക്കുന്ന ചിത്രത്തോടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ‘ബഷീറിൻ്റെ കഥ വായിക്കുമ്പോൾ ഉള്ളിൽ വരുന്ന ഒരു രംഗമുണ്ട്. ആ രംഗം അങ്ങനെ തന്നെ പകർത്തിവച്ചിരിക്കുന്ന പോലെ’ - ടൊവിനോയുടെ ആരാധകൻ പോസ്റ്റിന് താഴെ കമൻ്റ് ചെയ്‌തു.

also read:ചിമ്പു നായകനാകുന്ന 'പത്തുതല'യിൽ 'റാവഡി' ഐറ്റം സോങ്ങുമായി സയേഷ സൈഗാള്‍ ; ആഘോഷത്തിരിച്ചുവരവ്

അനുരാഗ മധുചഷകം : സിനിമയുടെ ഭാഗമായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം വലിയ തോതില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അതിൽ എടുത്തുപറയേണ്ടത് റിമ കല്ലിങ്കൽ നൃത്തം ചെയ്യുന്ന രംഗങ്ങളോടുകൂടിയ ‘അനുരാഗ മധുചഷകം’ എന്ന ഗാനമാണ്. ഗാനത്തിൻ്റെ യൂട്യൂബ് വീഡിയോ ഇതിനോടകം തന്നെ 5 ദശലക്ഷത്തിനുമുകളിൽ കാഴ്‌ചക്കാരെയാണ് നേടിയിരിക്കുന്നത്. ചിത്രത്തിലെ മറ്റ് ഗാനങ്ങളായ ഏകാന്തതയുടെ മഹാതീരം, താമസമെന്തേ വരുവാൻ തുടങ്ങിയ ഗാനങ്ങളും കേരളീയരെ തങ്ങളുടെ പഴമ അനുസ്‌മരിപ്പിക്കുന്ന ഗാനങ്ങളായിരുന്നു.

also read:നടന്‍ ഇന്നസെന്‍റ് അതീവ ഗുരുതരാവസ്ഥയിൽ; മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്

ടൊവിനോയെ കൂടാതെ റിമ കല്ലിങ്കൽ, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ജയരാജ് കോഴിക്കോട്, അഭിറാം രാധാകൃഷ്ണന്‍, തസ്‌നിം, ജിതിന്‍ പുത്തഞ്ചേരി എന്നിങ്ങനെ വൻതാരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്. ഒ പി എം സിനിമാസിൻ്റെ ബാനറിൽ ആഷിഖ് അബുവും, റിമ കല്ലിങ്കലും ചേർന്നാണ് നീലവെളിച്ചം നിർമിക്കുന്നത്. സിനിമ ഏപ്രിൽ 21 ന് തിയേറ്ററുകളിൽ എത്തും.

ABOUT THE AUTHOR

...view details