കേരളം

kerala

ETV Bharat / entertainment

ജന്മദിനത്തില്‍ 'കുരിശിലേറി' ടൊവിനോ തോമസ് ; നടികര്‍ തിലകം പോസ്‌റ്റ് വൈറല്‍

നടികര്‍ തിലകത്തിലെ ടൊവിനോ തോമസിന്‍റെ പോസ്‌റ്റര്‍ പുറത്തുവിട്ടു. ടൊവിനോയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്‌റ്റര്‍ റിലീസ്

Tovino Thomas starrer Nadikar Thilakam first look  Tovino Thomas starrer Nadikar Thilakam  Nadikar Thilakam first look  Tovino Thomas  Nadikar Thilakam  ജന്മദിനത്തില്‍ കുരിശിലേറി ടൊവിനോ തോമസ്  കുരിശിലേറി ടൊവിനോ തോമസ്  ടൊവിനോ തോമസ്  നടികര്‍ തിലകം പോസ്‌റ്റ് വൈറല്‍  നടികര്‍ തിലകം പോസ്‌റ്റര്‍  നടികര്‍ തിലകം  നടികര്‍ തിലകത്തിലെ ടൊവിനോ തോമസിന്‍റെ പോസ്‌റ്റര്‍  ടൊവിനോ  ടൊവിനോ തോമസ് ജന്മദിനം
ജന്മദിനത്തില്‍ കുരിശിലേറി ടൊവിനോ തോമസ്

By

Published : Jan 21, 2023, 3:00 PM IST

ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നടികര്‍ തിലകം'. ടൊവിനോ തോമസിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് 'നടികര്‍ തിലക'ത്തിന്‍റെ പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിലെ ടൊവിനോയുടെ പോസ്‌റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചത്.

കുരിശിലേറിയ ഗെറ്റപ്പിലാണ് പോസ്‌റ്ററില്‍ ടൊവിനോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിനിമയില്‍ ഡേവിഡ് പടിക്കല്‍ എന്ന സൂപ്പര്‍ താരമായാണ് ടൊവിനോ വേഷമിടുന്നത്. ചിത്രത്തില്‍ സൗബിന്‍ ഷാഹിറും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിക്കുന്നത്. അതേസമയം ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.

ബിഗ് ബജറ്റിലായാണ് ചിത്രം ഒരുങ്ങുന്നത്. 'പുഷ്‌പ' സിനിമയുടെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സും ഗോഡ്‌സ്‌പീഡും ചേര്‍ന്നാണ് നിര്‍മാണം. സുവിന്‍ സോമനാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആല്‍ബി ആണ് ഛായാഗ്രഹണം.

Also Read:വൈക്കം മുഹമ്മദ് ബഷീറിനും ടൊവിനോ തോമസിനും ജന്മദിനം ഒരേദിനം ; ആശംസകളുമായി നീലവെളിച്ചം ടീം

യക്‌സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. പ്രശസ്‌ത സ്‌റ്റണ്ട് കൊറിയോഗ്രാഫറായ അന്‍പറിവാണ് സിനിമയ്‌ക്ക് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുക. പ്രശാന്ത് മാധവ് കലാസംവിധാനവും പ്രവീണ്‍ വര്‍മ വസ്‌ത്രാലങ്കാരവും നിര്‍വഹിക്കും. ഭൂപതി കൊറിയോഗ്രഫിയും അരുണ്‍ വര്‍മ സൗണ്ട് ഡിസൈനിംഗും നിര്‍വഹിക്കും.

ABOUT THE AUTHOR

...view details