കേരളം

kerala

ETV Bharat / entertainment

Tovino Thomas Nadikar Thilakam new poster സ്‌റ്റൈലായി സൂപ്പര്‍ സ്‌റ്റാര്‍ ഡേവിഡ് പടിക്കല്‍; നടികര്‍ തിലകം പുതിയ പോസ്‌റ്റര്‍ വൈറല്‍ - Tovino Thomas movies

Tovino Thomas Nadikar Thilakam Movie ടൊവിനോ തോമസിന്‍റെ നടികര്‍ തിലകത്തിലെ പുതിയ സ്‌റ്റൈലിഷ് പോസ്‌റ്റര്‍ പുറത്തിറങ്ങി.

Nadikar Thilakam new poster  Nadikar Thilakam  Tovino Thomas  സ്‌റ്റൈലായി ഡേവിഡ് പടിക്കല്‍  നടികര്‍ തിലകം പുതിയ പോസ്‌റ്റര്‍ വൈറല്‍  നടികര്‍ തിലകം പുതിയ പോസ്‌റ്റര്‍  നടികര്‍ തിലകം  സ്‌റ്റൈലായി ടൊവിനോ തോമസ്  ടൊവിനോ തോമസ്  സ്‌റ്റൈലായി സൂപ്പര്‍ സ്‌റ്റാര്‍ ഡേവിഡ് പടിക്കല്‍  ഡേവിഡ് പടിക്കല്‍  Tovino Thomas Nadikar Thilakam  Tovino Thomas movies  super star movies
Nadikar Thilakam new poster

By ETV Bharat Kerala Team

Published : Aug 23, 2023, 7:41 PM IST

ടൊവിനോ തോമസിന്‍റേതായി (Tovino Thomas) അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'നടികര്‍ തിലകം' (Nadikar Thilakam). ചിത്രത്തില്‍ നിന്നുള്ള നടന്‍റെ പുതിയ പോസ്‌റ്റര്‍ പുറത്തിറങ്ങി. ടൊവിനോ തോമസ് തന്നെയാണ് പോസ്‌റ്റര്‍ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.

സ്‌റ്റൈലിഷ് ഗെറ്റപ്പിലാണ് പുതിയ പോസ്‌റ്ററില്‍ ടൊവിനോ തോമസിനെ കാണാനാവുക. പങ്കുവച്ച് നിമിഷ നേരം കൊണ്ട് തന്നെ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്‌തു. നിരവധി പേരാണ് താരത്തിന്‍റെ പോസ്‌റ്റിന് താഴെ കമന്‍റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ 'നടികര്‍ തിലക'ത്തിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്ററുകളും പുറത്തിറങ്ങിയിരുന്നു. സിനിമയിലെ ടൊവിനോ തോമസിന്‍റെയും സൗബിന്‍ ഷാഹിറിന്‍റെയും ക്യാരക്‌ടര്‍ പോസ്‌റ്ററുകളാണ് പുറത്തിറങ്ങിയത്. ക്യാരക്‌ടര്‍ പോസ്‌റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയും ചെയ്‌തിരുന്നു.

Also Read:Nadikar Thilakam| ലൈറ്റ് ക്യാമറ നടികര്‍ തിലകം! ടൊവിനോ തോമസ് ചിത്രം ഉടന്‍ ആരംഭിക്കും; പുതിയ പോസ്‌റ്റര്‍ ശ്രദ്ധേയം

സൂപ്പര്‍ താരം ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. പല കാരണങ്ങളാൽ പ്രതിബന്ധങ്ങൾ നേരിടുന്ന ഡേവിഡ് പടിക്കല്‍ എന്ന സൂപ്പര്‍ താരത്തിന്‍റെ പ്രൊഫഷണൽ ജീവിതവും, ഈ വെല്ലുവിളികളിൽ നിന്നും സ്വയം മോചിതനാകാനുള്ള അദ്ദേഹത്തിന്‍റെ ശ്രമങ്ങളുമാണ് 'നടികര്‍ തിലക'ത്തില്‍ ദൃശ്യവത്‌കരിക്കുക.

അതേസമയം ബാല എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സൗബിന്‍ ഷാഹിറും അവതരിപ്പിക്കുക. ടൊവിനോ തോമസും സൗബിന്‍ ഷാഹിറും ഇതാദ്യമായാണ് ഒരു സിനിമയില്‍ ഒന്നിച്ചെത്തുന്നത്. സമീപകാല മലയാള സിനിമയില്‍ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം കൂടിയാണിത്. 120 ദിവസത്തെ ചിത്രീകരണമാണ് 'നടികര്‍ തിലക'ത്തിനുള്ളത്. ദുബായ്, കശ്‌മീര്‍, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം.

ജീൻ പോൾ ലാൽ (Jean Paul Lal) ആണ് സിനിമയുടെ സംവിധാനം. ഭാവനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ടൊവിനോ തോമസിനെ കൂടാതെ ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍, രഞ്ജിത്ത്, ഇന്ദ്രന്‍സ്, ലാല്‍, മണിക്കുട്ടന്‍, ബാലു വര്‍ഗീസ്, അല്‍ത്താഫ് സലിം, സുരേഷ് കൃഷ്‌ണ, മധുപാല്‍, ഗണപതി, ഖാലിദ് റഹ്മാന്‍, സഞ്ജു ശിവറാം, മാലാ പാര്‍വതി, ജയരാജ് കോഴിക്കോട്, അഭിരാം പൊതുവാള്‍, ബിപിന്‍ ചന്ദ്രന്‍, മനോഹരി ജോയ്, അഖില്‍ കണ്ണപ്പന്‍, ദേവിക ഗോപാല്‍, രജിത് കുമാര്‍, ബേബി ആരാധ്യ, ഖയസ് മുഹമ്മദ്, ജസീര്‍ മഹമ്മദ് തുടങ്ങിയവും ചിത്രത്തില്‍ അണിനിരക്കും.

സുവിന്‍ എസ് സോമശേഖരനാണ് 'നടികര്‍ തിലക'ത്തിന്‍റെ തിരക്കഥ. ആല്‍ബി- ഛായാഗ്രഹണം, രതീഷ് രാജ്- എഡിറ്റിങ്. യക്‌സിന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം. കലാസംവിധാനം - പ്രശാന്ത് മാധവ്, മേക്കപ്പ് - ആര്‍.ജി വയനാടന്‍, വസ്‌ത്രാലങ്കാരം - ഏക്‌ത ഭട്ടേത്, ചീഫ് അസോസിയേറ്റ് - നിതിന്‍ മൈക്കിള്‍, സൗണ്ട് ഡിസൈന്‍ - അരുണ്‍ വര്‍മ തമ്പുരാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മനോജ് കാരന്തൂര്‍, ഓഡിയോഗ്രഫി - ഡാന്‍ ജോസ് എന്നിവരും നിര്‍വഹിക്കും.

Also Read:'തിളങ്ങാനായി ഒരു നക്ഷത്രം ജനിക്കുന്നു'; നടികര്‍ തിലകത്തിലെ ടൊവിനോയുടെ ലുക്ക് പുറത്ത്, ചിത്രീകരണം ഉടന്‍

ABOUT THE AUTHOR

...view details