ടൊവിനോ തോമസിന്‍റേതായി Tovino Thomas റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വഴക്ക്' Vazhakku. സനല്‍ കുമാര്‍ ശശിധരന്‍ Sanal Kumar Sasidharan സംവിധാനം ചെയ്‌ത ചിത്രം ഓഗസ്‌റ്റ് 25നാണ് തിയേറ്ററുകളില്‍ എത്തുക. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് പുതിയൊരു അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് ടൊവിനോ.
നോര്‍ത്ത് അമേരിക്കയിലെ ഒട്ടാവ ഇന്ത്യന്‍ ചലച്ചിത്ര മേളയില്‍ Ottawa Indian Film Festival 'വഴക്ക്' പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ഇക്കാര്യം ടൊവിനോ തോമസ് തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. മേളയില്‍ മത്സരവിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ജൂണ്‍ 16ന് ഉച്ചയ്‌ക്ക് ഒരു മണിക്കാണ് 'വഴക്ക്' ഒട്ടാവ ഇന്ത്യന്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഒരു ക്രൈം ഡ്രാമയായാണ് Crime drama സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ ചിത്രത്തെ ഒരുക്കിയിരിക്കുന്നത്. അഭിഭാഷകനായ ഒരു വ്യക്തി തന്‍റെ ഭാര്യയെ ചതിച്ച് യാത്ര പോകുന്നതാണ് ചിത്രപശ്ചാത്തലം. തുടര്‍ന്ന് പരസ്‌പര സമ്മതത്തോടെ വിവാഹ മോചനത്തില്‍ ഒപ്പിടാന്‍ കോടതിയില്‍ ഹാജരാകാമെന്ന് ഇയാള്‍ സമ്മതിക്കുകയും ചെയ്യുന്നു.
എന്നാല്‍ വിവാഹ മോചനം നീട്ടിവയ്‌ക്കാന്‍ ഭാര്യയോട് ആവശ്യപ്പെടുകയും എന്നാല്‍ ഭാര്യ അത് നിരസിക്കുകയും ചെയ്യുന്നു. ഇതിനിടെ ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ സതി എന്ന മറ്റൊരു സ്‌ത്രീയെയും അവരുടെ മകളെയും ഇയാള്‍ കണ്ടുമുട്ടുകയും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ പ്രമേയം.
ടൊവിനോ തോമസിനെ കൂടാതെ സുദേവ് നായര്‍, ചന്ദ്രു സെല്‍വരാജ് എന്നിവരും സിനിമയില്‍ സുപ്രധാന വേഷങ്ങളിലെത്തും. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ കനി കുസൃതിയാണ് Kani Kusruti ചിത്രത്തിലെ നായിക.
'വഴക്കി'നെ കുറിച്ച് മുമ്പൊരിക്കല്‍ ടൊവിനോ പ്രതികരിച്ചിരുന്നു. വര്‍ത്തമാന കാലത്തെ സാമൂഹിക പ്രസക്‌തിയുള്ള വിഷയമാണ് 'വഴക്ക്' കൈകാര്യം ചെയ്യുന്നതെന്ന് ടൊവിനോ തോമസ് പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം പങ്കുവച്ചത്.