Tovino Thomas Keerthi movie: പരസ്‌പരം തോല്‍പ്പിക്കാനൊരുങ്ങി ടൊവിനോ തോമസും കീര്‍ത്തി സുരേഷും. ഏറ്റവും കൂടുതുല്‍ സ്‌നേഹിക്കുന്ന ആളെ തോല്‍പ്പിക്കാനുള്ള തയ്യാറെടുപ്പില്‍ ടൊവിനോ തോമസ്. ജയിക്കാനിറങ്ങി തിരിച്ച് കീര്‍ത്തി സുരേഷും. പരസ്‌പരം വാശിയിലാണ് ടൊവിനോയും കീര്‍ത്തിയും.
Vaashi teaser: ടൊവിനോ തോമസും കീര്‍ത്തി സുരേഷും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വാശി'. ചിത്രത്തിലെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. 1.21 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ പരസ്‌പരം വാശിയോടെ മത്സരിക്കാനൊരുങ്ങുന്ന കീര്‍ത്തിയെയും ടൊവിനോയെയുമാണ് കാണാനാവുക. അഭിഭാഷകരായാണ് ചിത്രത്തില്‍ ഇരുവരും പ്രത്യക്ഷപ്പെടുന്നത്. ഒരു കേസില്‍ എതിര്‍ഭാഗത്ത് നിന്ന് വാദിക്കേണ്ടി വരുന്ന ഇരുവരുമാണ് ടീസറില്‍.
Vaashi lyrical song: നേരത്തെ ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനവും പുറത്തിറങ്ങിയിരുന്നു. 'യാതൊന്നും പറയാതെ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. 'വാശി'യിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനമാണിത്. വരികള്‍ പോലെ തന്നെ ഗാന രംഗത്തില്‍ പരസ്‌പരം മിണ്ടാതെ വളരെ വൈകാരികമായാണ് കീര്‍ത്തിയെയും ടൊവിനോയെയും കാണാനാവുക. ഇരുവരും തമ്മിലുള്ള മികച്ച കെമിസ്‌ട്രി ഗാനത്തെ കൂടുതല്‍ മനോഹരമാക്കി. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് കൈലാസ് മേനോന്‍റെ സംഗീതത്തില്‍ സിത്താര കൃഷ്‌ണകുമാറും അഭിജിത്ത് അനില്‍കുമാറും ചേര്‍ന്നാണ് ഗാനാലാപനം.