ടൊവിനോ തോമസ് (Tovino Thomas) കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രം അദൃശ്യ ജാലകങ്ങള്‍ സിനിമയുടെ ട്രെയിലര്‍ (Adrishya Jalakangal Trailer) പുറത്ത്. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ടൊവിനോ തോമസിനെയാണ് അദൃശ്യ ജാലകങ്ങളില്‍ കാണാനാവുക (Tovino Thomas look in Adrishya Jalakangal). ഞെട്ടിപ്പിക്കുന്നതാണ് ചിത്രത്തിലെ ടൊവിനോയുടെ മേക്കപ്പ്.
ഇപ്പോഴിത സിനിമയെ കുറിച്ചുള്ള പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് ടൊവിനോ തോമസ് (Tovino Thomas about Adrishya Jalakangal). അദൃശ്യ ജാലകങ്ങള്‍ ട്രെയിലറിനൊപ്പം ഒരു കുറിപ്പുമായാണ് താരം ഫേസ്‌ബുക്കില്‍ എത്തിയിരിക്കുന്നത്. മരിച്ചവരോട് സംസാരിക്കുന്ന ടൊവിനോയുടെ കഥാപാത്രത്തെയാണ് ട്രെയിലറില്‍ കാണാനാവുക. മരിച്ചയാളുടെ വേഷത്തില്‍ ഇന്ദ്രന്‍സിനെയും കാണാം.
Also Read:മൈത്രി മൂവീസ് മലയാളത്തിലേക്ക്; ടൊവിനോ തോമസ് നായകനാവുന്ന 'അദൃശ്യ ജാലകങ്ങള്‍' ഫസ്‌റ്റ് ലുക്ക്
'യുദ്ധകാലത്തെ രഹസ്യങ്ങളുമായി ഇഴചേര്‍ന്നു കിടക്കുന്ന സര്‍റിയല്‍ ഡ്രാമയുടെ നിഗൂഢമായ ലേകത്തിലേക്ക്, അടയാളപ്പെടുത്താത്ത അസ്‌തിത്വത്തിന്‍റെ മേഖലകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഒരു സാധാരണക്കാരന്‍റെ കഥ. 'അദൃശ്യ ജാലകങ്ങള്‍' ട്രെയിലര്‍ കാണൂ.' -ഇപ്രകാരമാണ് ടൊവിനോ തോമസ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത് (Tovino Thomas Facebook post).
ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രം തുടക്കം മുതലെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. നേരത്തെ സിനിമയിലെ ടൊവിനോയുടെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടിരുന്നു (Adrishya Jalakangal First Look). ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറുകയും ചെയ്‌തു.
Also Read:Anweshippin Kandethum First Glance : 'നിഗൂഢത അനാവരണം ചെയ്യുന്നു, ആദ്യ നോട്ടം ഇന്നെത്തും ; അന്വേഷിപ്പിൻ കണ്ടെത്തും അപ്‌ഡേറ്റുമായി ടൊവിനോ
ഒരു സാങ്കല്‍പ്പിക ലോകത്ത് നടക്കുന്ന കഥയ്‌ക്ക് സര്‍ റിയലിസ്‌റ്റിക് പരിചരണങ്ങളോടു കൂടിയാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. യാഥാര്‍ഥ്യത്തിനും അപ്പുറമുള്ള അതീന്ദ്രമായൊരു ലോകത്തേക്ക് കടത്തിവിടുകയാണ് സംവിധായകന്‍ ടൊവിനോയുടെ കഥാപാത്രത്തെ. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് അദൃശ്യ ജാലകങ്ങള്‍ കഥ പുരോഗമിക്കുന്നത്.
സിനിമയില്‍ ടൊവിനോയുടെ കഥാപാത്രത്തിന് പേരില്ല എന്നതും ശ്രദ്ദേയമാണ്. ടൊവിനോ തോമസിന്‍റെ കരിയറിലെ മികച്ച കഥാപാത്രമാകും 'അദൃശ്യ ജാലകങ്ങളിലേത്' എന്നാണ് ഇതുവരെ പുറത്തിറങ്ങിയ പോസ്‌റ്ററുകളും ട്രെയിലറും നല്‍കുന്ന സൂചന.
Also Read:'പേരില്ലാത്ത ആ യുവാവിന് ജീവന്‍ നല്‍കുന്നതില്‍ സന്തോഷം'; മേക്കോവറില്‍ ഞെട്ടിച്ച് ടൊവിനോ
'അദൃശ്യ ജാലകങ്ങളി'ലെ കഥാപാത്രം തന്‍റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണെന്ന് ടൊവിനോ തോമസ് തന്നെ മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. ചിത്രത്തില്‍ നിമിഷ സജയന്‍ ആണ് ടൊവിനോയുടെ നായികയായി എത്തുന്നത്.
ടൊവിനോ പ്രൊഡക്ഷന്‍സ്, മൈത്രി മൂവി മേക്കേഴ്‌സ്, എല്ലനര്‍ ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. യദു രാധാകൃഷ്‌ണന്‍ ഛായഗ്രഹണവും ഡേവിസ് മാനുവല്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. നവംബര്‍ 24നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക (Adrishya Jalakangal Release).
Also Read:'നടികര്‍ തിലക'ത്തിന്‍റെ ഓഡിയോ റൈറ്റ് തിങ്ക് മ്യൂസികിന്; വിറ്റുപോയത് ടൊവിനോയുടെ കരിയറിലെ ഏറ്റവും വലിയ തുകയ്‌ക്ക്