Ndaakkippaattu song: ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'തല്ലുമാല'യിലെ പുതിയ ഗാനം പുറത്തിറങ്ങി. 'ണ്ടാക്കിപ്പാട്ട്' എന്ന് പേരിട്ടിരിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ടൊവിനോ തോമസിന്‍റെ സ്‌റ്റൈലന്‍ നൃത്തമാണ് ഗാന രംഗത്തിലെ ഹൈലൈറ്റ്. ഷൈന്‍ ടോം ചാക്കോയുടെ നൃത്ത ചുവടുകളും ശ്രദ്ധേയമാണ്.
മുഹ്‌സിന്‍ പരാരിയുടെ വരികള്‍ക്ക് വിഷ്‌ണു വിജയ് ആണ് സംഗീതം. നിരവധി പേര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.. വിഷ്‌ണു വിജയ്, മുഹ്‌സിന്‍ പരാരി, സന്തോഷ് ഹരിഹരന്‍, ശ്രീരാജ്, സ്വാതി ദാസ്, ഷെംബകരാജ്, ഓസ്‌റ്റിന്‍ ഡാന്‍, ലുക്‌മാന്‍ അവറാന്‍, ഗോകുലന്‍, അദ്രി ജോയ്, ബിനു പപ്പു എന്നിവര്‍ ചേര്‍ന്നാണ് ഗാനാലാപനം.
20 വയസ്സുകാരനായാണ് ചിത്രത്തില്‍ ടൊവിനോ പ്രത്യക്ഷപ്പെടുന്നത്. ടൊവിനോ നായകനായെത്തുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും സുപ്രധാന വേഷത്തിലെത്തും. ലുക്‌മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്‌റ്റിന്‍, അസിം ജമാല്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കും.