കാന്‍സ്: കാന്‍ ഫിലിം ഫെസ്‌റ്റിവലിലെ റെഡ് കാര്‍പ്പറ്റില്‍ വിവസ്‌ത്രയായി യുവതി. യുക്രൈനിലെ ആക്രമണങ്ങള്‍ക്കെതിരെയായിരുന്നു യുവതിയുടെ വേറിട്ട പ്രതിഷേധം. അര്‍ധ നഗ്നയായായി റെഡ് കാര്‍പ്പറ്റിലെത്തിയ യുവതിയെ കണ്ട് കാണികള്‍ അക്ഷരാര്‍ഥത്തില്‍ അമ്പരന്നു.
Topless woman says Stop Raping Us: 'ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിര്‍ത്തുക' -എന്ന് ശരീരത്തില്‍ എഴുതി പ്രദര്‍ശിപ്പിച്ചായിരുന്നു യുവതിയുടെ പ്രതിഷേധം. ചുവന്ന നിറമുള്ള അടിവസ്‌ത്രം മാത്രം ധരിച്ച പ്രതിഷേധക്കാരി മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ഫോട്ടോയ്‌ക്ക് പോസ് ചെയ്യുകയും ചെയ്‌തു. ഇതോടെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ യുവതിയെ വേദിയില്‍ നിന്നും നീക്കി.
റെഡ് കാര്‍പറ്റില്‍ വസ്‌ത്രങ്ങള്‍ ഊരി എറിഞ്ഞ് മുട്ടിലിഴഞ്ഞ് കരഞ്ഞ് യുവതി Activist protest against sexual violence in Ukraine: ഇദ്രിസ് എല്‍ബയെ നായകനാക്കി ജോര്‍ജ് മില്ലര്‍ സംവിധാനം ചെയ്‌ത 'ത്രീ തൗസന്‍ഡ് ഇയേഴ്‌സ് ഓഫ് ലോങ്ങിങ്' എന്ന ചിത്രത്തിന്‍റെ റെഡ് കാര്‍പ്പറ്റ് ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. നടി ടില്‍ഡ സ്വിന്‍റണും ഇദ്രിസ് എല്‍ബയും ഉള്‍പ്പടെയുള്ള അതിഥികളുടെ പരേഡിനെ യുവതിയുടെ ഈ പ്രതിഷേധം തടസ്സപ്പെടുത്തി.
Topless woman storms Cannes: ഇദ്രിസ് എല്‍ബ, ഭാര്യ സബ്രീന ധോവര്‍, ടില്‍ഡ സ്വിന്‍റണ്‍, സംവിധായകന്‍ ജോര്‍ജ് മില്ലര്‍ എന്നിവര്‍ റെഡ് കാര്‍പ്പറ്റിലേയ്‌ക്ക് നടന്നക്കവെ അജ്‌ഞാതയായ സ്‌ത്രീ വേദിയിലേയ്‌ക്ക് ഓടിവരികയും ഉറക്കെ കരയുകയും ചെയ്‌തു. തുടര്‍ന്ന് വസ്‌ത്രങ്ങള്‍ അഴിച്ചുമാറ്റുകയും റെഡ് കാര്‍പ്പറ്റിലൂടെ മുട്ടിലിഴഞ്ഞ് കരയുകയും ചെയ്‌തു. ഉടന്‍ തന്നെ സുരക്ഷാ ജീവനക്കാര്‍ ഓടിയെത്തി യുവതിയെ കറുത്ത കോട്ട് ധരിപ്പിക്കുകയും വേദിക്ക് പുറത്തേയ്‌ക്ക് കൊണ്ടുപോവുകയും ചെയ്‌തു.
Violence against Ukrainians: മുമ്പ് റഷ്യന്‍ സൈന്യം കൈവശപ്പെടുത്തിയിരുന്ന പ്രദേശങ്ങളില്‍ ചെറിയ കുട്ടികളെ വരെ ലൈംഗികമായി ആക്രമിച്ചതുള്‍പ്പടെ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലായിരുന്നു യുവതിയുടെ പ്രതിഷേധം. അക്രമങ്ങള്‍ ഉള്‍പ്പടെയുള്ള ബലാത്സംഗ കേസുകളുടെ റിപ്പോര്‍ട്ടുകള്‍ അന്വേഷകര്‍ക്ക് കഴിഞ്ഞ മാസം ലഭിച്ചിട്ടുണ്ടന്ന് യുക്രൈന്‍ പ്രസിഡന്‍റ് വൊളോഡിമര്‍ സെലെന്‍സ്‌കി വെളിപ്പെടുത്തിയിരുന്നു.
Ukrainian President address at Cannes: നേരത്തെ കാന്‍ ഉദ്‌ഘാടന വേദിയില്‍ രാജ്യത്തിന് സഹായം അഭ്യര്‍ഥിച്ച് യുക്രൈന്‍ പ്രസിഡന്‍റ് ഒരു വീഡിയോയും പങ്കുവച്ചിരുന്നു. സിനിമയും യാഥാര്‍ഥ്യവുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'മനുഷ്യന്‍റെ വെറുപ്പ് അവസാനിക്കും, ഏകാധിപതികള്‍ തുലയും, ജനങ്ങളില്‍ നിന്ന് അവര്‍ കൈക്കലാക്കിയ അധികാരം തിരികെ ജനങ്ങളിലേയ്‌ക്ക് തന്നെ എത്തിച്ചേരും. മനുഷ്യന്‍ മരിക്കുന്ന കാലത്തോളം സ്വാതന്ത്ര്യവും നശിക്കുകയില്ല' -എന്ന ചാപ്ലിന്‍റെ ദി ഡിക്‌റ്റേറ്ററിലെ പ്രശസ്‌തമായ വാചകമാണ് അദ്ദേഹം സന്ദേശത്തില്‍ ഉപയോഗിച്ചത്.
Also Read: കാനില്‍ പിങ്ക് ഗൗണില്‍ തിളങ്ങി പൂജ ഹെഗ്‌ഡെ