- ഗാന്ധി :ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ അഹിംസാത്മക സ്വാതന്ത്ര്യ സമരത്തിന് തുടക്കമിട്ട സ്വാതന്ത്ര്യ സമര സേനാനി മഹാത്മാഗാന്ധിയുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കിയ ജീവ ചരിത്ര ചിത്രമാണ് 'ഗാന്ധി'. റിച്ചാര്‍ഡ് ആറ്റന്‍ബറോ 1982ല്‍ സംവിധാനം ചെയ്‌ത സിനിമയാണിത്. ബെന്‍ കിംഗ്‌സ്ലിയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. 55ാമത് ഓസ്‌കര്‍ അവാര്‍ഡില്‍ 11 നോമിനേഷനുകളാണ് സിനിമയ്‌ക്ക് ലഭിച്ചത്. നിരവധി സ്വാതന്ത്ര്യ സമര സേനാനികള്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.
- ലഗാൻ :ആമിര്‍ ഖാനെ നായകനാക്കി അശുതോഷ് ഗൊവാരിക്കര്‍ സംവിധാനം ചെയ്‌ത ചിത്രം 2001ലാണ് റിലീസ് ചെയ്‌തത്. ഇന്നും ഇന്ത്യയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് 'ലഗാന്‍'. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടം പശ്ചാത്തലമാക്കിയ ചിത്രത്തില്‍ ആമിറും ഗ്രേസി സിംഗുമാണ് പ്രധാന വേഷങ്ങളിലെത്തിയത്. ബ്രിട്ടീഷ് ഗവണ്‍മെന്‍റ് ചുമത്തുന്ന ഉയര്‍ന്ന നികുതി അനുഭവിക്കേണ്ടി വരുന്ന ഗ്രാമീണരുടെ കഥയാണ് ചിത്രം പറയുന്നത്. നികുതി ഇളവ് ലഭിക്കുന്നതിനായി ബ്രിട്ടീഷുകാര്‍ക്കെതിരെ ക്രിക്കറ്റ് മത്സരം നടത്താനുള്ള നിര്‍ദ്ദേശം ഗ്രാമീണര്‍ അംഗീകരിക്കുകയും അവരെ തോല്‍പ്പിക്കുകയും ചെയ്യുന്നതാണ് പ്രമേയം.
- മണികര്‍ണിക: ദ ക്വീന്‍ ഓഫ് ഝാന്‍സി :ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ പെണ്‍പോരാളി ഝാന്‍സി റാണിയുടെ ജീവിത കഥ പറഞ്ഞ ചിത്രമാണ് 'മണികര്‍ണിക: ദ ക്വീന്‍ ഓഫ് ഝാന്‍സി'. കങ്കണ റണാവത്ത് ആണ് സിനിമയില്‍ ടൈറ്റില്‍ റോളിലെത്തിയത്. 2019ല്‍ റിലീസായ ചിത്രം ബോക്‌സ് ഓഫിസ് ഹിറ്റായിരുന്നു. ഝാന്‍സി റാണി ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ ധീരമായ പോരാട്ടമാണ് പീരീഡ് ഡ്രാമയായി പുറത്തിറങ്ങിയ ചിത്രം പറയുന്നത്.
- ദി ലെജന്‍ഡ് ഓഫ് ഭഗത് സിംഗ് :2002ല്‍ പുറത്തിറങ്ങിയ ജീവചരിത്ര ചിത്രമാണ് 'ദി ലെജന്‍ഡ് ഓഫ് ഭഗത് സിംഗ്'. ബ്രിട്ടീഷ് ഭരണത്തിനെതിരെ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനി ഭഗത് സിംഗിന്‍റെ ജീവിതത്തെ ആസ്‌പദമാക്കിയുള്ളതാണ് ചിത്രം. അജയ് ദേവ്‌ഗണും സുശാന്ത് സിംഗുമാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2003ല്‍ രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. മികച്ച സിനിമയ്‌ക്കും മികച്ച നടനുമായിരുന്നു അംഗീകാരങ്ങള്‍. ഇത് അജയ് ദേവ്‌ഗണിന്‍റെ രണ്ടാമത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരമായിരുന്നു. 'സാക്കിം' എന്ന ചിത്രത്തിലൂടെ 1998ലാണ് താരത്തിന് ആദ്യ ദേശീയ പുരസ്‌കാരം ലഭിക്കുന്നത്.
- മംഗള്‍ പാണ്ഡേ : ദി റൈസിംഗ് :രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ഇന്ത്യന്‍ സൈനികന്‍ മംഗള്‍ പാണ്ഡേയുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കിയ ജീവചരിത്ര ചിത്രമാണിത്. ആമിര്‍ ഖാന്‍, അമീഷ പട്ടേല്‍, റാണി മുഖര്‍ജി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം 2005ലാണ് പുറത്തിറങ്ങിയത്. കേതന്‍ മേത്തയാണ് സംവിധാനം. കാന്‍ ഫിലിം ഫെസ്‌റ്റിവലിലും സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. റിലീസ് വര്‍ഷം ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ സിനിമകളിലൊന്നുകൂടിയായിരുന്നു 'മംഗള്‍ പാണ്ഡേ'.
ഗാന്ധി മുതല്‍ മംഗള്‍ പാണ്ഡേ വരെ, അഭ്രപാളികളിലെ അനശ്വര ചിത്രങ്ങള്‍
രാജ്യം തിങ്കളാഴ്‌ച 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ദേശ സ്‌നേഹം ഉണര്‍ത്തുന്ന നിരവധി ചിത്രങ്ങളാണ് ഇക്കാലയളവില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളത്. അവയില്‍ കണ്ടിരിക്കേണ്ട ഏറ്റവും മികച്ച ചില ചിത്രങ്ങള്‍ ഇവയാണ്
ഗാന്ധി മുതല്‍ മംഗല്‍ പാണ്ഡേ വരെ; കാണാം ചില ദേശസ്‌നേഹ ചിത്രങ്ങള്‍
Last Updated : Aug 14, 2022, 7:57 PM IST