Top Gun Maverick races past USD 1 billion: ടോം ക്രൂസിന്‍റെതായി റിലീസ് ചെയ്‌ത ഏറ്റവും പുതിയ ചിത്രമാണ് 'ടോപ് ഗണ്‍: മാവറിക്'. മെയ് 27ന് തിയേറ്റര്‍ റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ ചിത്രം ആഗോളതലത്തില്‍ ഒരു ബില്യണ്‍ യുഎസ് ഡോളര്‍ കടന്നിരിക്കുകയാണ്. ആഭ്യന്തര ബോക്‌സോഫിസില്‍ നിന്നും 521 മില്യണ്‍ ഡോളറും, അന്താരാഷ്‌ട്ര ബോക്‌സോഫിസില്‍ നിന്നും 484.7 മില്യണ്‍ ഡോളറുമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
Top Gun Maverick box office collection: ലോകമെമ്പാടുമായി 1.006 ബില്യണ്‍ ഡോളറാണ് ആകെ 'ടോപ് ഗണ്‍: മാവറിക്' നേടിയത്. 31 ദിവസം കൊണ്ടാണ് ഈ ഗംഭീര നേട്ടം ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ഈ വര്‍ഷം ഏറ്റവും അധികം കലക്ഷന്‍ നേടുന്ന ചിത്രമായി ബിഗ് ബജറ്റ് സിനിമ മാറിയിരിക്കുകയാണ്. മാര്‍വല്‍ ചിത്രം ഡോക്‌ടര്‍ സ്‌ട്രേഞ്ച് ഇന്‍ ദി മള്‍ട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസിനെയാണ് ടോപ് ഗണ്‍: മാവറിക് മറികടന്നിരിക്കുന്നത്. 943 മില്യണ്‍ ഡോളര്‍ ആണ് 'ഡോക്‌ടര്‍ സ്‌ട്രേഞ്ചി'ന്‍റെ കലക്ഷന്‍.
Tom Cruise has hit the milestone: 40 വര്‍ഷം നീണ്ട സിനിമ കരിയറിനിടെ ബില്യണ്‍ ക്ലബ്ബിലേക്ക് കടക്കുന്ന ആദ്യ ടോം ക്രൂസ് ചിത്രം എന്ന റെക്കോഡും 'ടോപ് ഗണ്‍: മാവറിക്കി'ന് സ്വന്തം. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ബില്യണ്‍ ക്ലബ്ബില്‍ ഇടംപിടിച്ച രണ്ടാമത്തെ സിനിമ കൂടിയാണിത്. സ്‌പൈഡര്‍മാന്‍: നോ വേ ഹോം ആണ് ബില്യണ്‍ ക്ലബ്ബില്‍ ഇടം പിടിച്ച ആദ്യ ചിത്രം.
Tom Cruise deserves massive credit: സിനിമയുടെ ഈ ഗംഭീര നേട്ടത്തിന് പിന്നില്‍ ടോം ക്രൂസ് മുഖ്യ പങ്ക് വഹിച്ചിരുന്നു. റിലീസിനോടനുബന്ധിച്ച് 'ടോപ് ഗണ്‍: മാവറിക്കി'ന്‍റെ പ്രചാരണാര്‍ഥം സാന്‍ ഡീഗോ, മെക്‌സിക്കോ സിറ്റി, ജപ്പാന്‍, കാന്‍സ്, ലണ്ടന്‍, സിയോള്‍ എന്നിവിടങ്ങളില്‍ താരം യാത്ര ചെയ്‌തിരുന്നു.