കേരളം

kerala

ETV Bharat / entertainment

പത്മരാജന്‍റെ ചെറുകഥ സിനിമയാകുന്നു; ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്ത് - ദുല്‍ഖര്‍ സല്‍മാന്‍ പത്മരാജന്‍

പ്രാവിന്‍റെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്ത്. മമ്മൂട്ടി ടൈറ്റില്‍ പോസ്‌റ്റര്‍ പ്രകാശനം ചെയ്‌തു. പോസ്‌റ്റ് പങ്കുവച്ച് ദുല്‍ഖര്‍ സല്‍മാന്‍

Mammootty reveal title poster of Pravu  Mammootty  Pravu  പത്മരാജന്‍റെ ചെറുകഥ സിനിമ ആകുന്നു  പ്രാവ് ടൈറ്റില്‍ പോസ്‌റ്റര്‍  മമ്മൂട്ടി  ദുല്‍ഖര്‍ സല്‍മാന്‍ പത്മരാജന്‍
പത്മരാജന്‍റെ ചെറുകഥ സിനിമ ആകുന്നു; ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്ത്

By

Published : Dec 1, 2022, 7:18 PM IST

പത്മരാജന്‍റെ ചെറുകഥയെ ആസ്‌പദമാക്കി പുതിയ ചിത്രം ഒരുങ്ങുന്നു. നവാസ്‌ അലി രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയുടെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ടൈറ്റില്‍ പോസ്‌റ്റര്‍ പ്രകാശനം ചെയ്‌തത്. 'പ്രാവ്' എന്നാണ് സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്‌.

ഓസ്‌ട്രേലിയയിലെ ടാസ്‌മാനിയയില്‍ വിനോദ സഞ്ചാരത്തിലായിരുന്ന മമ്മൂട്ടി, ഹൊബാര്‍ട്ട് നഗരത്തിലെ ഗ്രാന്‍ഡ് ചാന്‍സലര്‍ ഹോട്ടലില്‍ വച്ചാണ് 'പ്രാവി'ന്‍റെ പോസ്‌റ്റര്‍ പ്രകാശനം ചെയ്‌തത്. ദുല്‍ഖര്‍ സല്‍മാന്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

അമിത് ചക്കാലക്കല്‍, സാബുമോന്‍ അബ്‌ദുസമദ്, മനോജ് കെയു, ആദര്‍ശ് രാജ, അജയന്‍ രാജ, അജയന്‍ തകഴി, നിഷ സാരംഗ്‌, യാമി സോന, ഡിനി ഡാനിയല്‍, ഗായത്രി നമ്പ്യാര്‍, അലീന, ടീന സുനില്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിടുന്നത്. തിരുവനന്തപുരം വിതുരയില്‍ പ്രാവിന്‍റെ ചിത്രീകരണം ഇന്ന് ആരംഭിച്ചു.

സെറ്റ് സിനിമയുടെ ബാനറില്‍ തകഴി രാജശേഖരന്‍ ആണ് നിര്‍മാണം. ആന്‍റണി ജോ ആണ് ഛായാഗ്രഹണം. ബികെ ഹരിനാരായണന്‍റെ ഗാന രചനയില്‍ ബിജി ബാല്‍ ആണ് സംഗീതം. അരുണ്‍ മനോഹര്‍ വസ്‌ത്രാലങ്കാരവും ജയന്‍ പൂങ്കുളം മേക്കപ്പും നിര്‍വഹിക്കുന്നു.

ABOUT THE AUTHOR

...view details