Tiger Shroff and Akshay Kumar matched steps: അക്ഷയ് കുമാര്‍ ഇമ്രാന്‍ ഹാഷ്‌മി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രമാണ് 'സെല്‍ഫി'. 'സെല്‍ഫി'യിലെ 'മെയിന്‍ ഖിലാഡി' എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ 'മെയിന്‍ ഖിലാഡി'ക്ക് തകര്‍പ്പന്‍ നൃത്ത ചുവടുകളുമായി എത്തിയിരിക്കുകയാണ് അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്‌മിയും.
Tiger and Akshay dances to Main Khiladi: ഇരുവരും ഒന്നിച്ച് നൃത്തം ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സണ്‍ ഗ്ലാസുകള്‍ ധരിച്ച് കറുത്ത നിറമുള്ള ഔട്ട്ഫിറ്റുകളും ധരിച്ചാണ് അക്ഷയ് കുമാറും ടൈഗര്‍ ഷ്രോഫും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇരുതാരങ്ങളും തങ്ങളുടെ ഇന്‍സ്‌റ്റഗ്രാം പേജില്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
Akshay Kumar shares his dances to Main Khiladi: 'ടൈഗര്‍ ഷ്രോഫ് എനിക്കൊപ്പം നൃത്തം ചെയ്‌തു, ഇതാണ് സംഭവിച്ചത്. നിങ്ങളുടെ ബെസ്‌റ്റിക്കൊപ്പം എങ്ങനെയാണ് റീല്‍ ഉണ്ടാക്കുക? ഞാന്‍ റീ പോസ്‌റ്റ് ചെയ്യും' -ഇപ്രകാരം കുറിച്ചു കൊണ്ട് സെല്‍ഫി, മേം ഖിലാഡി എന്നീ ഹാഷ്‌ടാഗുകളോട് കൂടിയാണ് അക്ഷയ് കുമാര്‍ വീഡിയോ റീല്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
Tiger Shroff mother commented on his dance: ടൈഗറിന്‍റെയും അക്ഷയ് കുമാറിന്‍റെയും ഊര്‍ജ്ജസ്വലമായ പ്രകടനം ഇരുതാരങ്ങളുടെയും ആരാധകരില്‍ മതിപ്പുളവാക്കി. ഇരുകരങ്ങളും നീട്ടി സ്വീകരിച്ച വീഡിയോ ആരാധകരും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്‌ക്കുകയാണ്. അക്ഷയ് കുമാറിന്‍റെ വീഡിയോക്ക് ടൈഗര്‍ ഷ്രോഫിന്‍റെ അമ്മ സംയുക്ത ഹെഗ്‌ഡെയും കമന്‍റ് ചെയ്‌തിട്ടുണ്ട്. 'എന്‍റെ ദൈവമേ.... ടൈഗര്‍ മികച്ചതെങ്കില്‍ അക്ഷയ് കുമാര്‍ അതിഗംഭീരം'-സംയുക്ത ഹെഗ്‌ഡെ കമന്‍റ് ചെയ്‌തു.