കേരളം

kerala

ETV Bharat / entertainment

Tiger Nageswara Rao Second Song Is Out മാസ്സ് വേഷത്തില്‍ രവി തേജ; ടൈഗര്‍ നാഗേശ്വര റാവുവിലെ രണ്ടാമത്തെ ഗാനം പുറത്ത് - മാസ്സ് വേഷത്തില്‍ രവി തേജ

Ravi Teja movie Tiger Nageswara Rao second song: ആദ്യ ഗാനത്തില്‍ ടൈഗറിന്‍റെ റൊമാന്‍റിക്‌ ഭാവമാണ് കണ്ടതെങ്കില്‍ ഈ ഗാനത്തില്‍ മാസ്സ് അവതാരത്തിലാണ് ടൈഗര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശൗര്യമേറിയ ഒരു കടുവയെപ്പോലെ, തീക്ഷ്‌ണമായ നോട്ടത്തോടെ നില്‍ക്കുന്ന രവി തേജയെയാണ് ഗാനത്തില്‍ കാണാനാവുക.

Tiger Nageswara Rao  Tiger Nageswara Rao second song is out  ടൈഗര്‍ നാഗേശ്വര റാവു  ടൈഗര്‍ നാഗേശ്വര റാവുവിലെ രണ്ടാമത്തെ ഗാനം പുറത്ത്  രവി തേജ  Ravi Teja  ഇവന്‍ എന്ന ഗാനമാണ് പുറത്തിറങ്ങിയത്  song ivan was released  മാസ്സ് വേഷത്തില്‍ രവി തേജ  Ravi Teja in mass role
Tiger Nageswara Rao Second Song Is Out

By ETV Bharat Kerala Team

Published : Sep 22, 2023, 9:12 PM IST

എറണാകുളം: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ടൈഗര്‍ നാഗേശ്വര റാവുവിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി (Tiger Nageswara Rao Second Song Is Out). 'ഇവന്‍' എന്ന ടൈറ്റിലോടെയുള്ള ഗാനം ദീപക് രാമകൃഷ്‌ണന്‍റെ വരികള്‍ക്ക് ജി.വി പ്രകാശ് കുമാര്‍ സംഗീതം നല്‍കി ഫൈസല്‍ റാസിയുടെ ആലാപനത്തിലാണ് പുറത്തുവന്നിരിക്കുന്നത്. 'ഏക്‌ ദം ഏക്‌ ദം' എന്ന ഗാനം സൂപ്പര്‍ ഹിറ്റായതിനെത്തുടര്‍ന്ന് രണ്ടാമത്തെ ഗാനത്തിനായി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയിലായിരുന്നു. ആദ്യ ഗാനത്തില്‍ ടൈഗറിന്‍റെ റൊമാന്‍റിക്‌ ഭാവമാണ് കണ്ടതെങ്കില്‍ ഈ ഗാനത്തില്‍ മാസ്സ് അവതാരത്തിലാണ് ടൈഗര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശൗര്യമേറിയ ഒരു കടുവയെപ്പോലെ, തീക്ഷ്‌ണമായ നോട്ടത്തോടെ നില്‍ക്കുന്ന രവി തേജയെയാണ് ഗാനത്തില്‍ കാണാനാവുക.

വംശിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ടൈഗര്‍ നാഗേശ്വര റാവു മികച്ച സാങ്കേതിക നിലവാരത്തോടുകൂടി വലിയ സ്കെയിലില്‍ ചിത്രങ്ങള്‍ ഒരുക്കുന്നതിനു പേരുകേട്ട അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്‍റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. നിര്‍മ്മാണക്കമ്പനിയുടെ മുന്‍ പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററുകളായ കശ്‌മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ഒരുങ്ങുന്ന ചിത്രമായതിനാല്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. യുദ്ധത്തിന്‍റെ പ്രതീതി ഉണർത്തുന്ന ചുറ്റുപാടിൽ, ചുണ്ടില്‍ ഒരു ബീഡിയുമായി നിൽക്കുന്ന രവി തേജയുടെ പിറകിൽ ആവേശത്തോടെ നൃത്തം ചെയ്യുന്നവരും പ്രേക്ഷകരെ പിടിച്ചുകുലുക്കും വിധം മാസ് ലുക്കിലായിരുന്നു രവി തേജയുടെ റിലീസ് പ്രഖ്യാപന പോസ്റ്റര്‍.

നിര്‍മാതാവിന്‍റെ സമ്പൂര്‍ണ്ണ പിന്തുണയോടെ മികച്ച രീതിയിലാണ് ചിത്രം സംവിധായകന്‍ ഒരുക്കുന്നത്. രവി തേജയുടെ കരിയറിലെതന്നെ ഏറ്റവുമധികം ബജറ്റ് ഉള്ള ചിത്രമാണിത്. ആഗോളതലത്തില്‍ ആകര്‍ഷണീയമായ കഥയും കഥാപശ്ചാത്തലവുമായതിനാല്‍ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തെ പാന്‍ ഇന്ത്യന്‍ ലെവലില്‍ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം ആര്‍ മതി ISC-യും സംഗീതസംവിധാനം ജി.വി. പ്രകാശ് കുമാറും നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയും, കോ-പ്രൊഡ്യൂസര്‍ മായങ്ക് സിന്‍ഘാനിയയുമാണ്‌. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്. ഒക്ടോബര്‍ 20-ന് ദസറ ആഘോഷത്തോടനുബന്ധിച്ചാണ് ചിത്രം ലോകമെമ്പാടും റിലീസാവുക.

അഭിനേതാക്കള്‍: രവി തേജ, നൂപുര്‍ സനോണ്‍, ഗായത്രി ഭരദ്വാജ് തുടങ്ങിയവര്‍. തിരക്കഥ, സംവിധാനം: വംശി. പ്രൊഡ്യൂസര്‍: അഭിഷേക് അഗര്‍വാള്‍. പ്രൊഡക്ഷന്‍ ബാനര്‍: അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ്. പ്രെസന്‍റര്‍: തേജ് നാരായണ്‍ അഗര്‍വാള്‍. കോ-പ്രൊഡ്യൂസര്‍: മായങ്ക് സിന്‍ഘാനിയ. സംഭാഷണം: ശ്രീകാന്ത് വിസ്സ. സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാര്‍. ഛായാഗ്രഹണം: ആര്‍ മതി ISC. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല. പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.

ALSO READ:ആവേശമായി 'ഏക്‌ ദം ഏക്‌ ദം' ; 'ടൈഗര്‍ നാഗേശ്വര റാവു'വിലെ ആദ്യ ഗാനം പുറത്ത്

ALSO READ:'ടൈഗര്‍ നാഗേശ്വര റാവു'വിന്‍റെ പ്രണയിനി ഇതാ ; 'സാറ'യായി നൂപുര്‍ സനോണ്‍

ABOUT THE AUTHOR

...view details