എറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നിവിൻ പോളി നായകനായെത്തുന്ന തുറമുഖം സിനിമയുടെ റിലീസ് തിയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു. മാർച്ച് 10ന് സിനിമ തിയേറ്ററുകളിലെത്തുമെന്നാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന വിവരം. സിനിമയിൽ മട്ടാഞ്ചേരി മൊയ്‌തു എന്ന കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിക്കുന്നത്.
ഒടുവിലെത്തുന്നു... തുറമുഖം: റിലീസ് തിയതി പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍ - thuramugam release date
കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് നിവിൻ പോളി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം തുറമുഖം മാർച്ച് 10ന് തിയേറ്ററുകളിലെത്തുന്നു.
നിവിൻ പോളിയെ നായകനാക്കി രാജീവ് രവിയാണ് സിനിമ പ്രേഷകരിലേയ്ക്കെത്തിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ്റെ മാജിക് ഫ്രെയിംസാണ് സിനിമ തിയറ്ററുകളിൽ എത്തിക്കുന്നത്. ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും അത് നിർത്തലാക്കാനുണ്ടായ തൊഴിലാളി പ്രക്ഷോഭവുമാണ് സിനിമയുടെ ഇതിവൃത്തം. നിവിൻ പോളിയെക്കൂടാതെ നിമിഷ സജയൻ, ഇന്ദ്രജിത്ത് സുകുമാരൻ, പൂർണിമ ഇന്ദ്രജിത്ത്, ജോജു ജോർജ്, സുദേവ് നായർ എന്നിങ്ങനെ വൻ താരനിര സിനിമയിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും ഗോപൻ ചിദബരമാണ് നിർവഹിച്ചിരിക്കുന്നത്. കെ ഷഹബാസ് അമനാണ് സിനിമയുടെ സംഗീതം കൈകാര്യം ചെയ്‌തിരിക്കുന്നത്.