Thrisha as princess Kundavai : മണിരത്‌നത്തിന്‍റെ സ്വപ്‌ന പദ്ധതിയായ 'പൊന്നിയിന്‍ സെല്‍വനി'ലെ പുതിയ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്ത്. സിനിമയിലെ തൃഷയുടെ ക്യാരക്‌ടര്‍ പോസ്‌റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ചോളരാജകുമാരി കുന്ദവൈയുടെ വേഷത്തിലാണ് 'പൊന്നിയിന്‍ സെല്‍വനി'ല്‍ തൃഷ പ്രത്യക്ഷപ്പെടുന്നത്.
ലൈക്ക പ്രൊഡക്ഷന്‍സ് ആണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ തൃഷയുടെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ഒപ്പം ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. 'പുരുഷന്‍മാരുടെ ലോകത്തെ ധീരയായ സ്‌ത്രീ. രാജകുമാരി കുന്ദവൈ!' തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി സെപ്‌റ്റംബര്‍ 30ന് പൊന്നിയിന്‍ സെല്‍വന്‍ ആദ്യ ഭാഗം തിയേറ്ററുകളിലെത്തും.' -പോസ്‌റ്റര്‍ പങ്കുവച്ച് ലൈക്ക പ്രൊഡക്ഷന്‍സ് കുറിച്ചു.
Ponniyin Selvan character posters: കഴിഞ്ഞ ദിവസങ്ങളിലായി ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളുടെ ക്യാരക്‌ടര്‍ പോസ്‌റ്ററുകളും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പഴുവൂര്‍ രാജ്യത്തിന്‍റെ രാജ്ഞി നന്ദിനിയായി ഐശ്വര്യ റായിയും, ആദിത്യ കരിലാലനായ വിക്രമും വന്തിരയ തേവനായി കാര്‍ത്തിയും വേഷമിട്ടിരിക്കുന്ന പോസ്‌റ്ററുകളാണ് പുറത്തുവിട്ടത്.
Mani Ratnam dream project: ചോള സാമ്രാജ്യത്തിന്‍റെ ഇതിഹാസ തുല്യമായ ചരിത്രത്തെ ആധാരമാക്കി മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയില്‍ സെല്‍വന്‍. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്‌ണമൂര്‍ത്തിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആസ്‌പദമാക്കിയുള്ളതാണ് ചിത്രം. 500 കോടി ബിഗ് ബഡ്‌ജറ്റിലാണ് സിനിമ ഒരുങ്ങുന്നത്.