കേരളം

kerala

ETV Bharat / entertainment

Thirayattam Film Promo Song ന്യൂജെന്‍ സ്‌റ്റൈലില്‍ തിറയാട്ടം പ്രൊമോ ഗാനം; കേരളത്തിന്‍റെ കാന്താരയുടെ ദൃശ്യവിസ്‌മയമായി ചിത്രം

Aadalu song from Thirayattam movie : താള മേളങ്ങളുടെ പശ്ചാത്തലത്തിൽ താള നിബിഡമായ ഒരു പ്രണയകഥയാണ് തിറയാട്ടം. തിറയാട്ടത്തിലെ ആടല് എന്ന പ്രൊമോ ഗാനം പുറത്തിറങ്ങി.

Thirayattam Film Promo Song Aadalu  Thirayattam Film Promo Song  Thirayattam Film  Thirayattam  തിറയാട്ടം പ്രൊമോ ഗാനം  തിറയാട്ടം  ന്യൂജെന്‍ സ്‌റ്റൈലില്‍ തിറയാട്ടം പ്രൊമോ ഗാനം  കേരളത്തിന്‍റെ കാന്താരയുടെ ദൃശ്യവിസ്‌മയമായി  തിറയാട്ടം പ്രൊമോ ഗാനം ആടല്  സജീവ് കിളികുളം
Thirayattam Film Promo Song

By ETV Bharat Kerala Team

Published : Sep 23, 2023, 6:01 PM IST

സജീവ് കിളികുളം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'തിറയാട്ടം'. 'തിറയാട്ട'ത്തിലെ പ്രൊമോ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ 'ആടല്' എന്ന ഗാനമാണ് പുറത്തിറങ്ങിയത്.

ഒരു ന്യൂജെന്‍ സ്‌റ്റൈലിലാണ് രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനം ഒരുക്കിയിരിക്കുന്നത്. സന്ദീപ് സജീവിന്‍റെ ഗാനരചനയില്‍ എബിൻ പള്ളിച്ചന്‍റെ സംഗീതത്തില്‍ ഹിംന ഹിലാരി, ലാല്‍ കൃഷ്‌ണ, അതുല്‍ സെബാസ്‌റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഒക്‌ടോബര്‍ ആറിന് ചിത്രം തിയേറ്ററുകളില്‍ എത്താനിരിക്കെയാണ് സിനിമയുടെ പ്രൊമോ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. പ്രൊമോ ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.

താള മേളങ്ങളുടെ പശ്ചാത്തലത്തിൽ താള നിബിഡമായ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. പ്രണയം, രതി, ജീവിത കാമനകൾ അങ്ങനെയെല്ലാം 'തിറയാട്ട'ത്തില്‍ വരച്ചുകാട്ടുന്നു.

'നിപ്പ' എന്ന സിനിമയിലെ നായകന്‍ ജിജോ ഗോപിയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തില്‍ എത്തുന്നത്. വിശ്വന്‍ മലയന്‍ എന്ന കഥാപാത്രത്തെയാണ് ജിജോ ഗോപി അവതരിപ്പിക്കുന്നത്. അതി സങ്കീർണ്ണമായ മാനങ്ങളിലൂടെയാണ് ജിജോ ഗോപിയുടെ നായകവേഷം ഫ്രെയിമിൽ പകർത്തിയിരിക്കുന്നത്.

അനഘ, നാദം മുരളി, ശ്രീലക്ഷ്മി അരവിന്താക്ഷൻ, ടോജോ ഉപ്പുതറ, സുരേഷ് അരങ്ങ്, ദീപക് ധർമ്മടം, തായാട്ട് രാജേന്ദ്രൻ, മുരളി, രവി ചീരാറ്റ, ബക്കാടി ബാബു, സജിത്ത് ഇന്ദ്രനീലം, ശിവദാസൻ മട്ടന്നൂർ, അജിത് പിണറായി, ഗീത, ഐശ്വര്യ, കൃഷ്ണ, സുൽഫിയ എന്നീ പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

'കണ്ണകി', 'ആനന്ദഭൈരവി', 'അശ്വാരൂഢൻ' എന്നീ സിനിമകളിലൂടെ പ്രശസ്‌തനാണ് സജീവ് കിളികുലം. സംവിധായകന്‍ തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സജീവ് കിളികുലം തന്നെയാണ് സിനിമയുടെ ഗാന രചനയും നിര്‍വഹിച്ചിരിക്കുന്നത്. എആർ മെയിൻ ലാൻഡ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ രാജി എആർ ആണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. ഗുഡ് ഫെല്ലാസ് ഇൻ ഫിലിംസ് ആണ് ചിത്രം തിയേറ്ററിൽ എത്തിക്കുന്നത്.

ഛായാഗ്രഹണം - പ്രശാന്ത് മാധവ്, എഡിറ്റർ - രതീഷ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - പ്രമോദ് പയ്യോളി, അസോസിയേറ്റ് ഡയറക്‌ടർ - സോമൻ പണിക്കർ, അസിസ്‌റ്റന്‍റ്‌ ഡയറക്‌ടേഴ്‌സ്‌ - ടോണി തോമസ്, ധനേഷ് വയലാർ, ആർട്ട്‌ - വിനീഷ് കൂത്തുപറമ്പ്, ചമയം - ധർമ്മൻ പാമ്പാടി, പ്രജി, കോസ്റ്റ്യൂം - വാസു വാണിയംകുളം, സുരേഷ് അരങ്ങ്, ആക്ഷൻ - ബ്രൂസിലി രാജേഷ്, കൊറിയോഗ്രാഫി - അസ്നേഷ്, അസോസിയേറ്റ് ക്യാമറമാൻ - അജിത്ത് മൈത്രയൻ, ചീഫ് കോഡിനേറ്റർ - സതീന്ദ്രൻ പിണറായി, കോ- പ്രൊഡ്യൂസർ വിനീത തുറവൂർ, പ്രൊഡക്ഷൻ കൺട്രോളർ - അജയഘോഷ് പറവൂർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - റെജിമോൻ കുമരകം, സൗണ്ട് ഡിസൈനർ - വൈശാഖ് ശോഭൻ, സൂപ്പർവൈസിംഗ് സൗണ്ട് എഡിറ്റർ - രംഗനാഥ് രവി, ഓർക്കസ്ട്രേഷൻ - കമറുദ്ദീൻ കീച്ചേരി, ഡിസൈൻസ് - മനു ഡാവിഞ്ചി, പിആർഒ - എംകെ ഷെജിൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read:Cicada Movie Songs Teaser സിക്കാഡ ടീസര്‍ പുറത്ത്; 4 ഭാഷകളില്‍ 24 വ്യത്യസ്‌ത ഗാനങ്ങള്‍

ABOUT THE AUTHOR

...view details