കോട്ടയം : ഗാനമേള വേദികളില്‍ സ്‌ത്രീ ശബ്‌ദം അനുകരിച്ച് പാട്ടുപാടി ശ്രദ്ധേയനായ ഗായകന്‍ കൊല്ലം ശരത് (52) അന്തരിച്ചു. കോട്ടയത്തെ അടുത്ത ബന്ധുവിന്‍റെ വിവാഹ ചടങ്ങില്‍ ആറാമത്തെ പാട്ട് പാടികൊണ്ടിരിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഞായറാഴ്‌ചയായിരുന്നു സംഭവം.
ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. എസ് ജാനകിയുടെ ശബ്‌ദം അനുകരിച്ച് പാടുന്നതില്‍ പ്രശസ്‌തനായ ഇദ്ദേഹം തിരുവനന്തപുരം സരിഗയിലെ ഗായകനായിരുന്നു. അടുത്തബന്ധുവിന്‍റെ അഭ്യർഥനപ്രകാരം ചാന്തുപൊട്ടിലെ 'ആഴക്കടലിന്റെ....' എന്ന പാട്ടുപാടിക്കൊണ്ടിരിക്കെ തളര്‍ന്ന് വീഴുകയായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.