കേരളം

kerala

ETV Bharat / entertainment

The Marvels Trailer | പ്രപഞ്ചത്തെ രക്ഷിക്കാൻ മൂന്ന് സൂപ്പർ ഹീറോകൾ ഒന്നിക്കുന്നു; ശ്രദ്ധേയമായി 'ദി മാർവൽസ്' ട്രെയിലർ - Captain Marvel

'ക്യാപ്റ്റൻ മാർവൽ' സിനിമയുടെയും 'മിസ് മാർവൽ' വെബ് സീരിസിന്‍റെയും തുടർച്ചയായി നടക്കുന്ന കഥയാണ് 'ദി മാർവൽസ്' പറയുന്നത്

The Marvels Trailer  The Marvels  Marvel Studios The Marvels Official Trailer  Marvel Studios The Marvels  The Marvels Official Trailer  ദി മാർവൽസ്  ദി മാർവൽസ് ട്രെയിലർ  സൂപ്പർഹീറോ  ക്യാപ്റ്റൻ മാർവൽ  മിസ് മാർവൽ  ക്യാപ്റ്റൻ മോണിക്ക റാംബോ  Captain Monica Rambeau  മിസ് മാർവൽ  Ms Marvel  Captain Marvel  This fall The Marvels take flight
The Marvels

By

Published : Jul 22, 2023, 4:07 PM IST

രാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് മാർവൽ കോമിക്‌സിന്‍റെ സൂപ്പർഹീറോ ചിത്രം 'ദി മാർവൽസി'ന്‍റെ ട്രെയിലർ (The Marvels Trailer) എത്തി. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ദി മാർവൽസ്' സിനിമയിൽ ദുഷ്‌ട ശക്തികളിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ മൂന്ന് സൂപ്പർ ഹീറോകൾ ഒന്നിക്കുകയാണ്. ക്യാപ്റ്റൻ മാർവൽ(Captain Marvel) , ക്യാപ്റ്റൻമോണിക്ക റാംബോ(Captain Monica Rambeau), മിസ് മാർവൽ(Ms Marvel) എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഇവർക്കൊപ്പം നിക് ഫ്യൂരിയും (Nick Fury) എത്തുന്നു.

മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിലെ 33-ാമത്തെ ചിത്രമായ 'ദി മാർവൽസ്' 'ക്യാപ്റ്റൻ മാർവൽ' (2019) സിനിമയുടെയും 'മിസ് മാർവൽ' (2022) വെബ് സീരിസിന്‍റെയും തുടർച്ചയായി നടക്കുന്ന കഥയാണ് പറയുന്നത്. നിയ ഡ കോസ്റ്റ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബ്രീ ലാർസൺ (Brie Larson), ഇമാന്‍ വെല്ലാനി (Iman Vellani), ടെയോന പാരിസ് (Teyonah Parris), സാമുവൽ എൽ ജാക്‌സൺ (Samuel L. Jackson) എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.

മാർവൽ ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ് ചിത്രത്തിന്‍റെ ട്രെയിലർ. വെള്ളിയാഴ്‌ച പുറത്ത് വന്ന ട്രെയിലർ 10 മില്യണിലേറെ ആളുകളാണ് യൂട്യൂബില്‍ ഇതിനോടകം കണ്ടത്. അതേസമയം ചിത്രം നവംബർ 10ന് തിയേറ്ററുകളിലെത്തും.

ചിത്രത്തിൽ ക്യാപ്റ്റൻ മാർവലായാണ് ബ്രീ ലാർസൺ എത്തുന്നത്. ക്യാപ്റ്റൻ മോണിക്ക ആയി ടെയോന പാരിസും മിസ് മാർവലായി ഇമാൻ വെല്ലാനിയും വേഷമിടുന്നു. കരോൾ ഡാൻവേഴ്‌സ് അഥവ ക്യാപ്റ്റൻ മാർവൽ അസ്ഥിരമായ ഒരു പ്രപഞ്ചം കൈകാര്യം ചെയ്യുന്നതിൽ നിന്നുമാണ് ട്രെയിലർ ആരംഭിക്കുന്നത്. ക്രീയിൽ (Kree) നിന്നും തന്‍റെ യഥാർഥ ഐഡന്‍റിറ്റി വീണ്ടെടുക്കുക എന്ന ബൃഹത്തായ ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണിത്.

എന്നാൽ, അവളുടെ ശ്രമങ്ങളിൽ കരോൾ ഒറ്റയ്‌ക്കല്ല. ക്യാപ്റ്റൻ മോണിക്കയും കമല ഖാൻ അഥവ മിസ് മാർവെലും അവളെ പിന്തുണയ്‌ക്കുന്നതായി ട്രെയിലറിൽ നിന്നും വ്യക്തമാണ്. ഒരു ശക്തമായ കാരണത്താലാണ് മൂവരും ഒന്നിക്കുന്നത്. മറ്റൊരു തരത്തില്‍ അവരുടെ അതുല്യമായ ശക്തികൾ പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു എന്നും പറയാം. നിക്ക് ഫ്യൂറിയായി സാമുവൽ എൽ ജാക്‌സൺ തന്നെയാണ് എത്തുന്നത്. ലോകത്തെ നശിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ സാവെ ആഷ്‌ടൺ (Zawe Ashton) അവതരിപ്പിക്കുന്ന ഡാർ - ബെന്നും (Dar-Benn) എത്തുന്നതോടെ കഥാപശ്ചാത്തലം കൂടുതല്‍ സങ്കീർണതകളിലേക്ക് വഴിമാറുന്നു.

എന്നത്തെയും പോലെ അതിമനോഹരമായ ദൃശ്യങ്ങളാലും തകർപ്പൻ ആക്ഷൻ സീക്വൻസുകളാലും സമ്പന്നമാണ് 'ദി മാർവൽസും'. 'ദിസ് ഫാൾ, ദി മാർവൽസ് ടേക്ക് ഫ്ലൈറ്റ്' (This fall, The Marvels take flight - ഈ വീഴ്‌ചയിൽ, മാർവൽസ് പറന്നുയരുന്നു) എന്ന അടിക്കുറിപ്പോടെയാണ് അണിയറ പ്രവർത്തകർ യൂട്യൂബിൽ ട്രെയിലർ പങ്കുവച്ചത്. ക്യാപ്റ്റൻ മാർവൽ എന്ന കരോൾ ഡാൻവേഴ്‌സ് ക്രീയിൽ നിന്ന് തന്‍റെ വ്യക്തിത്വം വീണ്ടെടുക്കുകയും പരമോന്നത ഇന്‍റലിജൻസിനോട് പ്രതികാരം ചെയ്യുന്നതുമാണ് ചിത്രം പറയുന്നത്. എന്നാൽ ഇതിനിടെ അപ്രതീക്ഷിതമായി ചില കാര്യങ്ങൾ സംഭവിക്കുന്നു.

ഗാരി ലൂയിസ്, പാർക്ക് സിയോ - ജൂൺ, സെനോബിയ ഷ്രോഫ്, മോഹൻ കപൂർ, സാഗർ ഷെയ്ഖ് എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിക്കുന്നു. കെവിൻ ഫെയ്‌ജ് ആണ് ചിതത്തിന്‍റെ നിർമാണം.

ABOUT THE AUTHOR

...view details