കേരളം

kerala

ETV Bharat / entertainment

മണവാളന്‍ വസീം ഓണ്‍ ദി ഫ്ലോര്‍, തരംഗമായി മണവാളന്‍ തഗ്‌ - Thallumaala online booking

Thallumaala Promo Song: തല്ലുമാല പ്രൊമോ ഗാനം പുറത്ത്‌. മണവാളന്‍ തഗ്‌ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഓഗസ്‌റ്റ്‌ 12ന്‌ റിലീസിന് തയ്യാറെടുക്കവെയാണ് ചിത്രത്തിലെ പ്രൊമോ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

Thallumaala Promo Song  Manavaalan Thug  മണവാളന്‍ വസീം ഓണ്‍ ദി ഫ്ലോര്‍  മണവാളന്‍ തഗ്‌  Thallumaala Release  Thallumaala online booking  തല്ലുമാല പ്രൊമോ ഗാനം
മണവാളന്‍ വസീം ഓണ്‍ ദി ഫ്ലോര്‍! തരംഗമായി മണവാളന്‍ തഗ്‌

By

Published : Aug 11, 2022, 10:41 AM IST

Thallumaala Release: ടൊവിനോ ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തല്ലുമാല. ഖാലിദ്‌ റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം നാളെയാണ് (ഓഗസ്‌റ്റ് 12) തിയേറ്ററുകളിലെത്തുക. റിലീസിന് ഒരുദിനം ബാക്കി നില്‍ക്കെ ചിത്രത്തിലെ പ്രൊമോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

Manavaalan Thug: ചിത്രത്തിലെ 'മണവാളന്‍ തഗ്‌' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദബ്‌സിയും സായും ചേര്‍ന്നാണ് ഗാന രചനയും ഗാനാലാപനവും. മലബാര്‍ സ്ലാങ്ങില്‍ ദബ്‌സിയാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

Thallumaala online booking: കഴിഞ്ഞ ദിവസം 'തല്ലുമാല'യുടെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിരുന്നു. ബുക്കിങ് തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ടിക്കറ്റുകള്‍ മിക്കതും വിറ്റുപോയി.

ഇതുവരെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളും ട്രെയ്‌ലറും പോസ്‌റ്ററുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. കല്യാണി പ്രിയദര്‍ശന്‍ ആണ് സിനിമയില്‍ ടൊവിനോയുടെ നായികയായെത്തുക. ഷൈന്‍ ടോം ചാക്കോ, ലുക്‌മാന്‍, ചെമ്പന്‍ വിനോദ്‌ ജോസ്‌ തുടങ്ങിയവരും സുപ്രധാന വേഷത്തിലുണ്ട്.

ഉണ്ട', 'അനുരാഗ കരിക്കിന്‍ വെള്ളം', 'ലവ്‌' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഖാലിദ്‌ റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ്‌ ഹംസയും ചേര്‍ന്നാണ് ഗാനരചന. ആഷിക് ഉസ്‌മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‌മാന്‍ തന്നെയാണ് നിര്‍മാണം. ജിംഷി ഖാലിദ്‌ ഛായാഗ്രഹണവും നിഷാദ്‌ യൂസഫുമാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ദുബൈ, തലശ്ശേരി, കണ്ണൂരിലെ ചില പരിസരങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

Also Read: ടൊവിനോയുടെ സ്‌റ്റൈലന്‍ ഡാന്‍സിനൊപ്പം തകര്‍പ്പന്‍ നൃത്ത ചുവടുകളുമായി ഷൈന്‍

ABOUT THE AUTHOR

...view details