Thallumaala first song : ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന 'തല്ലുമാല'യിലെ ആദ്യ ഗാനം ശ്രദ്ധേയമാകുന്നു. ചിത്രത്തിലെ, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'കണ്ണില്‍ പെട്ടോളെ' എന്ന ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. 1.3 ദശലക്ഷത്തിലധികം പേരാണ് ഇതുവരെ 'കണ്ണില്‍ പെട്ടോളെ' കണ്ടിരിക്കുന്നത്.
Thallumaala song composition : ഫ്രീക്കായി സ്‌റ്റൈലിഷായാണ് ഗാനരംഗത്തില്‍ കല്യാണി പ്രിയദര്‍ശനും ടൊവിനോ തോമസും പ്രത്യക്ഷപ്പെടുന്നത്. അറബിയിലും മലയാളത്തിലുമായി ഒരുക്കിയിരിക്കുന്ന ഗാനത്തിന്‍റെ രചന മു.രി ആണ്. റാപ്പ് വരികളുടെ രചന ഇര്‍ഫാന ഹമീദും നിര്‍വഹിച്ചിരിക്കുന്നു. വിഷ്‌ണു വിജയും ഇര്‍ഫാന ഹമീദും ചേര്‍ന്നാണ് ഗാനാലാപനം.
Thallumaala character poster : നേരത്തെ ചിത്രത്തിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്ററുകളും പുറത്തിറങ്ങിയിരുന്നു. കല്യാണിയുടെയും ടൊവിനോയുടെയും കളര്‍ഫുള്‍ ക്യാരക്‌ടര്‍ പോസ്‌റ്ററുകളാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ബീപാത്തു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കല്യാണി അവതരിപ്പിക്കുക. മണവാളന്‍ വസീം എന്ന കഥാപാത്രത്തെ ടൊവിനോയും അവതരിപ്പിക്കും. കട്ട ഫ്രീക്കന്‍ ലുക്കിലാണ് ടൊവിനോ ക്യാരക്‌ടര്‍ പോസ്‌റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്.
Also Read:'അന്വേഷിപ്പിന്‍ കണ്ടെത്തും' ; ടൊവിനോ ചിത്രം നിര്‍മിക്കാന്‍ ബോളിവുഡ് ബാനറായ യൂഡ്‌ലി ഫിലിംസ്
Thallumaala cast and crew: ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കൂടാതെ ഷൈം ടോം ചാക്കോ, ലുക്‌മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ഓസ്‌റ്റിന്‍, ജോണി ആന്‍റണി, അസിം ജമാല്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ഖാലിദ് റഹ്മാനാണ് സംവിധാനം. 'അനുരാഗ കരിക്കിന്‍വെള്ളം', 'ഉണ്ട', 'ലവ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തല്ലുമാല'. ആഷിക് ഉസ്‌മാന്‍ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ ആഷിക് ഉസ്‌മാന്‍ ആണ് നിര്‍മാണം. മുഹ്‌സിന്‍ പരാരി, അഷ്‌റഫ് ഹംസ എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിക്കുന്നത്. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. വിഷ്‌ണു വിജയ് സംഗീതവും നിര്‍വഹിക്കുന്നു.
Tovino Thomas upcoming movies : ടൊവിനോയുടേതായി നിരവധി ചിത്രങ്ങളാണിപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്. കീര്‍ത്തി സുരേഷ് നായികയായെത്തുന്ന 'വാശി' ആണ് പുറത്തിറങ്ങാനിരിക്കുന്ന ടൊവിനോ ചിത്രം. നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന 'അന്വേഷിപ്പിന്‍ കണ്ടെത്തും' ആണ് ടൊവിനോയുടെ മറ്റൊരു പുതിയ പ്രൊജക്‌ട്. 'നാരദന്‍' ആയിരുന്നു ടൊവിനോയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പ്രണവ് മോഹന്‍ലാലിനൊപ്പമുള്ള 'ഹൃദയം' ആണ് കല്യാണിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.